വരുന്നു ഹ്യുണ്ടായിയുടെ പുതിയ രണ്ട് എസ് യുവികള്‍; ഒന്ന് ഇലക്ട്രിക്, മത്സരം കടുക്കുമോ?

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി രണ്ടു പുതിയ എസ് യുവികള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
hyundai suv
hyundai suvsource: hyundai
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി രണ്ടു പുതിയ എസ് യുവികള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം തീരുന്നതിന് മുന്‍പ് പുതിയ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതില്‍ ആദ്യത്തേത് ഉത്സവ സീസണില്‍ പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുള്ള മിഡ് സൈസ് എസ് യുവിയാണ്. രണ്ടാമത്തേത് സബ് കോംപാക്ട് ഇവി എസ് യുവിയാണ്.

നിലവിലുള്ള ക്രെറ്റ എസ് യുവിയോട് സാദൃശ്യമുള്ള സെഗ്മന്റിലാണ് ആദ്യത്തേത് പ്രതീക്ഷിക്കുന്നത്. കടുത്ത മത്സരം നടക്കുന്ന എസ് യുവി സെഗ്മമെന്റില്‍ പുതിയ മോഡലിന്റെ വരവ് ചലനം സൃഷ്ടിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇത് പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. കൂടാതെ ഈ പതിറ്റാണ്ട് അവസാനിക്കുന്നതിന് മുന്‍പ് ഹൈബ്രിഡ് പതിപ്പും കമ്പനി അവതരിപ്പിച്ചേക്കും.

വര്‍ഷാവസാനത്തോടെ സബ് കോംപാക്ട് ഇവി എസ് യുവി അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. രണ്ട് ബാറ്ററി പായ്ക്കുകള്‍, ലെവല്‍ 2 അഡാസ്, കണക്ടഡ് കാര്‍ ടെക്‌നോളജി, സോഫ്റ്റ് വെയര്‍ ഡിഫൈന്‍ഡ് ഫംഗ്ഷനുകള്‍, ഫുള്‍ എല്‍ഇഡി ലൈറ്റ് പാക്കേജ് എന്നിവയായിരിക്കും ഇതിന്റെ ഫീച്ചറുകള്‍ എന്ന് കരുതുന്നു. കിയ സിറോസ് ഇവി നല്‍കുന്ന അതേ പാക്കേജ് ഇതും വാഗ്ദാനം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

hyundai suv
വരുന്നു റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റൊരു അഡ്വഞ്ചര്‍ ബൈക്ക്; ഹിമാലയന്‍ 440 ലോഞ്ച് അടുത്ത മാസം
hyundai suv
ത്രീ ഡോര്‍ മോഡല്‍, റോക്‌സിന് സമാനമായ ഫീച്ചറുകള്‍; വരുന്നു ഥാറിന്റെ പുതിയ കരുത്തന്‍
Summary

New Hyundai ICE SUV confirmed for Festive Season Launch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com