ത്രീ ഡോര്‍ മോഡല്‍, റോക്‌സിന് സമാനമായ ഫീച്ചറുകള്‍; വരുന്നു ഥാറിന്റെ പുതിയ കരുത്തന്‍

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര അവരുടെ ജനപ്രിയ മോഡലായ ഥാറിന്റെ പുതിയ ഫെയ്‌സ് ലിഫ്റ്റ് പുറത്തിറക്കാന്‍ ഒരുങ്ങുന്നു
MAHINDRA THAR
MAHINDRA THAR image credit: MAHINDRA THAR
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര അവരുടെ ജനപ്രിയ മോഡലായ ഥാറിന്റെ പുതിയ ഫെയ്‌സ് ലിഫ്റ്റ് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. അടുത്തയാഴ്ച ബ്രാന്‍ഡിന്റെ വാര്‍ഷിക സ്വാതന്ത്ര്യദിന പരിപാടിയില്‍ പുതിയ ഥാര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പുതിയ ഥാറിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

അപ്‌ഡേറ്റഡ് ഥാര്‍ ത്രീ ഡോര്‍ മോഡല്‍ ആയിരിക്കുമെന്നാണ് സൂചന. ഇതിന്റെ ലോഞ്ചിനൊപ്പം വിഷന്‍ എസ് എസ് യുവിയുടെ പ്രൊഡക്ഷന്‍ റെഡി പതിപ്പായേക്കാവുന്ന തികച്ചും പുതിയൊരു ഉല്‍പ്പന്നം കൂടി കമ്പനി പുറത്തിറക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഥാര്‍ റോക്‌സിന് സമാനമായ മാറ്റങ്ങള്‍ ലൈഫ് സ്റ്റെല്‍ എസ് യുവിയായ ഥാറിന്റെ പുതിയ ഫെയ്‌സ് ലിഫ്റ്റിലും ഉണ്ടാകുമെന്നാണ് കരുതുന്നത്. പുതിയ ഗ്രില്‍, സി ആകൃതിയിലുള്ള ഡിആര്‍എല്ലുകള്‍, പുതിയ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, അലോയ് വീലുകള്‍ക്കായി പുതിയ ഡിസൈന്‍ എന്നിവ ഇതില്‍ പ്രതീക്ഷിക്കാവുന്നതാണ്.

അഡാസ് സ്യൂട്ട്, ഫുള്‍ ഡിജിറ്റല്‍ കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ഇതില്‍ ലഭിച്ചേക്കാം. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 2,2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ ആയിരിക്കും ഇതിന് കരുത്തുപകരുക. സിക്‌സ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എന്‍ജിനെ ബന്ധിപ്പിക്കും. കൂടാതെ 4x4, RWD ട്രിമ്മുകളും ലഭ്യമാകും.

MAHINDRA THAR
ക്രൗള്‍ സാങ്കേതികവിദ്യ, പുതിയ എന്‍ജിന്‍; പള്‍സര്‍ എന്‍ 160 സീരീസില്‍ പുതിയ രണ്ടു മോഡലുകള്‍ വിപണിയില്‍, ഫീച്ചറുകള്‍
MAHINDRA THAR
സംയോജിത ഡാഷ്‌കാം, 9.99 ലക്ഷം രൂപ; നെക്‌സോണ്‍ കാമോ എഡിഷന്‍ വിപണിയില്‍
Summary

Mahindra Thar Facelift Launch Timeline Confirmed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com