സംയോജിത ഡാഷ്‌കാം, 9.99 ലക്ഷം രൂപ; നെക്‌സോണ്‍ കാമോ എഡിഷന്‍ വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ നെക്‌സോണ്‍ ശ്രേണി വിപുലീകരിച്ച് കാമോ എഡിഷന്‍ പുറത്തിറക്കി
Tata Nexon Camo Edition
Tata Nexon Camo Edition source: x
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ നെക്‌സോണ്‍ ശ്രേണി വിപുലീകരിച്ച് കാമോ എഡിഷന്‍ പുറത്തിറക്കി. മെക്കാനിക്കലായി വലിയ മാറ്റങ്ങളൊന്നും വരുത്താതെ, ഇന്ത്യയില്‍ നെക്‌സോണ്‍ എത്തിയിട്ട് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെയും 11 ലക്ഷത്തിലധികം വില്‍പ്പന നേട്ടം കൈവരിച്ചതിന്റെയും ഓര്‍മ്മയ്ക്കായി ലിമിറ്റഡ് എഡിഷന്‍ കോംപാക്ട് എസ് യുവി മോഡലാണ് അവതരിപ്പിച്ചത്. 9.99 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില.

ഡിസൈനിലും ഫീച്ചറുകളിലും മാത്രമാണ് ടാറ്റ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മൂന്നാര്‍ മിസ്റ്റ്, കൂര്‍ഗ് ക്ലൗണ്ട്, എന്നി രണ്ടു കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും. ഈ നിറങ്ങള്‍ക്ക് പുറമേ ഫ്രണ്ട് ഫെന്‍ഡറുകളിലെ കാമിയോ ബാഡ്ജ് ആണ് പുറത്തുള്ള പ്രധാന മാറ്റം. വാഹനത്തില്‍ 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ് യുവിയിലെ നാല് സറൗണ്ട് വ്യൂ കാമറകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംയോജിത ഡാഷ്‌കാം ആണ് മറ്റൊരു പ്രത്യേകത. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ബ്ലൈന്‍ഡ് വ്യൂ മോണിറ്ററോട് കൂടിയ 360 ഡിഗ്രി കാമറ, 9 സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, കണക്ട്ഡ് കാര്‍ സാങ്കേതികവിദ്യ, ഏഴ് ഫംഗ്ഷനുകളുള്ള അഡാസ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ അതേ എന്‍ജിന്‍ ഓപ്ഷനുകള്‍ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. മാനുവല്‍, എഎംടി, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ്, ക്രിയേറ്റീവ് പ്ലസ് പിഎസ്, ഫിയര്‍ലെസ് പ്ലസ് പിഎസ്, ഫിയര്‍ലെസ് പ്ലസ് എ പിഎസ് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തിയത്.

Tata Nexon Camo Edition
ചെലവ് കുറഞ്ഞ ഇഎല്‍- പ്ലാറ്റ്‌ഫോമില്‍, ഏഥറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ 'കൊണാര്‍ക്ക്'; ലോഞ്ച് ഓഗസ്റ്റ് 29ന്
Tata Nexon Camo Edition
156 സിസി കരുത്തുറ്റ എന്‍ജിന്‍, കുറഞ്ഞ വില; സൂം 160 മോഡലിന്റെ പുതിയ വേരിയന്റ് ഉടന്‍ വിപണിയില്‍
Summary

Tata Nexon Camo Edition Launched in India at Rs. 9.99 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com