ചെലവ് കുറഞ്ഞ ഇഎല്‍- പ്ലാറ്റ്‌ഫോമില്‍, ഏഥറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ 'കൊണാര്‍ക്ക്'; ലോഞ്ച് ഓഗസ്റ്റ് 29ന്

പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ പുറത്തിറക്കാന്‍ ഇരിക്കുന്ന, ചെലവ് കുറഞ്ഞ ഇഎല്‍- പ്ലാറ്റ്‌ഫോം അധിഷ്ഠിത ഇലക്ട്രിക് സ്‌കൂട്ടറിന് പേരിട്ടു
ather konarc.
Ather KonarcSource: X
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ പുറത്തിറക്കാന്‍ ഇരിക്കുന്ന, ചെലവ് കുറഞ്ഞ ഇഎല്‍- പ്ലാറ്റ്‌ഫോം അധിഷ്ഠിത ഇലക്ട്രിക് സ്‌കൂട്ടറിന് പേരിട്ടു. ഓഗസ്റ്റ് 29ന് നടക്കുന്ന ഏഥര്‍ കമ്മ്യൂണിറ്റി ഡേ 2026ല്‍ അവതരിപ്പിക്കുന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് കൊണാര്‍ക്ക് എന്നാണ് കമ്പനി പേര് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷത്തെ ഏഥര്‍ കമ്മ്യൂണിറ്റി ഡേയില്‍ അവതരിപ്പിച്ച ഇഎല്‍01 കണ്‍സെപ്റ്റ് മോഡലിന് സമാനമായിരിക്കും പുതിയ സ്‌കൂട്ടര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്മൂത്ത് ബോഡിവര്‍ക്കുകളോട് കൂടിയ ലളിതമായ ഡിസൈന്‍, പരന്ന ഫ്ലോര്‍ ബോര്‍ഡ്, ഉയര്‍ന്ന പിന്‍സീറ്റോട് കൂടിയ നീളമുള്ള ഒറ്റപ്പീസ് സീറ്റ് എന്നിവയായിരിക്കും ഇതിന്റെ ഫീച്ചറുകള്‍. തിരശ്ചീനമായ ഡിആര്‍എല്ലുകളോട് കൂടിയ ചെറിയ എല്‍ഇഡി ഹെഡ്ലാമ്പ് സ്‌കൂട്ടറിന് ആധുനികമായ ഒരു ലുക്ക് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കൊണാര്‍ക്കിന്റെ പൂര്‍ണമായ വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രൊഡക്ഷന്‍ പതിപ്പിന് അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും ഇതിന്റെ ഡിസൈന്‍ ഇഎല്‍01 കോണ്‍സെപ്റ്റുമായി ഏറെക്കുറെ സാമ്യമുള്ളതാണ്. 14 ഇഞ്ച് ഫ്രണ്ട്, 12 ഇഞ്ച് റിയര്‍ വീല്‍ കോമ്പിനേഷന്‍, മുന്‍വശത്ത് ഡിസ്‌ക് ബ്രേക്ക്, പിന്നില്‍ ഡ്രം ബ്രേക്ക്, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയുള്ള ഏഴ് ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയായിരിക്കും മറ്റു ഫീച്ചറുകള്‍.

2kwh മുതല്‍ 5kwh വരെയുള്ള ബാറ്ററി പായ്ക്കുകള്‍ ഉള്‍ക്കൊള്ളാന്‍ ഈ പ്ലാറ്റ്ഫോമിന് സാധിക്കുമെന്ന് കരുതുന്നു. ഒരു ലക്ഷം രൂപ മുതല്‍ 1.24 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം) വില പ്രതീക്ഷിക്കുന്നത്. സ്‌കൂട്ടറിന്റെ പ്രാരംഭ വില കുറയ്ക്കുന്നതിനായി ബാറ്ററി ആസ് എ സര്‍വീസ് ഓപ്ഷനും വാഗ്ദാനം ചെയ്‌തേക്കാം.

ather konarc.
പ്രാരംഭ വില 13.69 ലക്ഷം രൂപ, ഏഴ് വേരിയന്റുകള്‍; പുതിയ സ്‌കോര്‍പിയോ- എന്‍ ഇന്ത്യന്‍ വിപണിയില്‍
ather konarc.
യമഹ എഫ്ഇസഡ്- എസ് എഫ്‌ഐ അപ്‌ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍; അറിയാം മാറ്റങ്ങള്‍
Summary

Ather Konarc Electric Scooter India Launch on 29 August

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com