പ്രാരംഭ വില 13.69 ലക്ഷം രൂപ, ഏഴ് വേരിയന്റുകള്‍; പുതിയ സ്‌കോര്‍പിയോ- എന്‍ ഇന്ത്യന്‍ വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ഫീച്ചര്‍ അപ്‌ഗ്രേഡുകളോടു കൂടിയ 2026 മോഡല്‍ സ്‌കോര്‍പിയോ- എന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
2026 Mahindra Scorpio-N Launched in India
2026 Mahindra Scorpio-N Launched in Indiasource: Mahindra
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ഫീച്ചര്‍ അപ്‌ഗ്രേഡുകളോടു കൂടിയ 2026 മോഡല്‍ സ്‌കോര്‍പിയോ- എന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 13.69 ലക്ഷം രൂപയാണ് പ്രാരംഭ വില (എക്‌സ് ഷോറൂം വില).

ഈ വാഹനം പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലായി ഏഴ് വേരിയന്റുകളിലാണ് ലഭിക്കുക. ടോപ്പ് സ്‌പെസിഫിക് മോഡലായ ഇസഡ്8എല്‍ വേരിയന്റില്‍ പനോരമിക് സണ്‍റൂഫ് ഫീച്ചര്‍ ഉണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഈ വേരിയന്റില്‍ ബ്രൈന്‍ഡ് വ്യൂ മോണിറ്ററോട് കൂടിയ 540 ഡിഗ്രി സറൗണ്ട് വ്യൂ കാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിഡ്, അപ്പര്‍ വേരിയന്റുകളില്‍ ഫിസിക്കല്‍ ബട്ടണുകളോട് കൂടിയ 12.29 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിട്ടുണ്ട്. പഴയ അനലോഗ് ക്ലസ്റ്ററിന് പകരം 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇസഡ്8ടി വേരിയന്റിലും അതിന് മുകളിലുള്ള വേരിയന്റുകളിലും പഴയ 17 ഇഞ്ചിന് പകരം വലിയ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഗ്ദാനം ചെയ്യുന്നത്. എന്‍ജിനില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഉടനീളം 2wd, 4wd കോണ്‍ഫിഗറേഷനുകള്‍ ലഭ്യമാണ്.

2026 Mahindra Scorpio-N Launched in India
യമഹ എഫ്ഇസഡ്- എസ് എഫ്‌ഐ അപ്‌ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍; അറിയാം മാറ്റങ്ങള്‍
2026 Mahindra Scorpio-N Launched in India
156 സിസി കരുത്തുറ്റ എന്‍ജിന്‍, കുറഞ്ഞ വില; സൂം 160 മോഡലിന്റെ പുതിയ വേരിയന്റ് ഉടന്‍ വിപണിയില്‍
Summary

2026 Mahindra Scorpio-N Launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com