യമഹ എഫ്ഇസഡ്- എസ് എഫ്‌ഐ അപ്‌ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍; അറിയാം മാറ്റങ്ങള്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ എഫ്ഇസഡ്-എസ് എഫ്‌ഐയുടെ അപ്‌ഡേറ്റ് ചെയ്ത 2026 മോഡല്‍ പുറത്തിറക്കി
2026 Yamaha FZ-S Fi Launched
2026 Yamaha FZ-S Fi LaunchedSOURCE: X
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ എഫ്ഇസഡ്- എസ് എഫ്‌ഐയുടെ അപ്‌ഡേറ്റ് ചെയ്ത 2026 മോഡല്‍ പുറത്തിറക്കി. പുതിയ കളര്‍ അപ്‌ഗ്രേഡുകളോടെയാണ് പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ് എഫ്ഇസഡ്- എസ് എഫ്‌ഐ മോഡലിന് 1,29,880 രൂപയാണ് പ്രാരംഭ വില (എക്‌സ് ഷോറൂം). എന്നാല്‍ എഫ്ഇസഡ്-എസ് എഫ്‌ഐ ഹൈബ്രിഡ് മോഡലിന് 1,39,200 രൂപയാണ് പ്രാരംഭ വില (എക്‌സ് ഷോറൂം). എന്‍ജിനിലോ മറ്റു സാങ്കേതിക വശങ്ങളിലോ മാറ്റങ്ങളൊന്നുമില്ല.

സ്റ്റാന്‍ഡേര്‍ഡ് എഫ്ഇസഡ്-എസ് എഫ്‌ഐ മോഡലിന് പുതിയ മെറ്റാലിക് ബ്ലാക്ക് കളര്‍ ഓപ്ഷന്‍ ലഭ്യമാണ്. കറുത്ത ബോഡി വര്‍ക്കിനൊപ്പം റെഡ് ഗ്രാഫ്കിസും അലോയ് വീലുകളില്‍ റെഡ് ഡീറ്റെയ്‌ലിങ്ങും നല്‍കിയിട്ടുണ്ട്. മസ്‌കുലര്‍ ഫ്യുവല്‍ ടാങ്കും ഒതുക്കമുള്ള ഹെഡ് ലാമ്പോടും കൂടി വരുന്ന മോഡലിന് കറുപ്പ് നിറം കൂടുതല്‍ ആകര്‍ഷണം നല്‍കുന്നുണ്ട്.

എഫ്ഇസഡ്-എസ് എഫ്‌ഐ ഹൈബ്രിഡ് മോഡല്‍ പുതിയ ഐസ് സ്റ്റോം കളര്‍ സ്‌കീമില്‍ ലഭ്യമാണ്. കൂടാതെ മാറ്റ് ബ്ലാക്ക് വേര്‍ഷന്റെ ഗ്രാഫിക്‌സിലും മാറ്റം വരുത്തിയിട്ടുണ്ട്. അടിസ്ഥാന ലുക്ക് പഴയതുപോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. എഫ്ഇസഡ്-എസ് എഫ്‌ഐ കളര്‍ ഓപ്ഷനുകളില്‍ ഐസ് സ്റ്റോം, മാറ്റ് ബ്ലാക്ക്, സയാന്‍ മെറ്റാലിക് ഗ്രേ, മെറ്റാലിക് ബ്ലാക്ക്, ഐസ് ഫ്‌ളൂവോ- വെര്‍മിലിയന്‍ എന്നി നിറങ്ങള്‍ ഉള്‍പ്പെടുന്നു.

2026 Yamaha FZ-S Fi Launched
പുതിയ പള്‍സര്‍ ശ്രേണിയില്‍ മറ്റൊരു മോഡല്‍ കൂടി; എന്‍160 ലോഞ്ചും ഓഗസ്റ്റ് 12ന്, അറിയാം ഫീച്ചറുകള്‍
2026 Yamaha FZ-S Fi Launched
ഏഥറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു, ഓഗസ്റ്റ് 29ന് ലോഞ്ച്; അറിയാം ഫീച്ചറുകള്‍

2026 Yamaha FZ-S Fi Launched at Rs. 1,29,880

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com