ഏഥറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു, ഓഗസ്റ്റ് 29ന് ലോഞ്ച്; അറിയാം ഫീച്ചറുകള്‍

പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ തങ്ങളുടെ ഇഎല്‍- പ്ലാറ്റ്‌ഫോം അധിഷ്ഠിത ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഗസ്റ്റ് 29ന് വിപണിയില്‍ അവതരിപ്പിക്കും
Ather EL Platform Scooter
Ather EL Platform Scootersource: Ather
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ തങ്ങളുടെ ഇഎല്‍- പ്ലാറ്റ്‌ഫോം അധിഷ്ഠിത ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഗസ്റ്റ് 29ന് വിപണിയില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി പുതിയ സ്‌കൂട്ടറിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടു. അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍ സ്‌കൂട്ടറിന്റെ നിഴല്‍ രൂപമാണ് പുതിയ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.

കഴിഞ്ഞവര്‍ഷത്തെ ഏഥര്‍ കമ്മ്യൂണിറ്റി ഡേയില്‍ അവതരിപ്പിച്ച ഇഎല്‍01 കണ്‍സെപ്റ്റ് മോഡലിന് സമാനമായിരിക്കും പുതിയ സ്‌കൂട്ടര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്മൂത്ത് ബോഡിവര്‍ക്കുകളോട് കൂടിയ ലളിതമായ ഡിസൈന്‍, പരന്ന ഫ്‌ലോര്‍ ബോര്‍ഡ്, ഉയര്‍ന്ന പിന്‍സീറ്റോട് കൂടിയ നീളമുള്ള ഒറ്റപ്പീസ് സീറ്റ് എന്നിവയായിരിക്കും ഇതിന്റെ ഫീച്ചറുകള്‍. തിരശ്ചീനമായ ഡിആര്‍എല്ലുകളോട് കൂടിയ ചെറിയ എല്‍ഇഡി ഹെഡ്‌ലാമ്പ് സ്‌കൂട്ടറിന് ആധുനികമായ ഒരു ലുക്ക് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Ather EL Platform Scooter
Ather EL Platform Scootersource: x

സ്‌കൂട്ടറിന്റെ മറ്റു സാങ്കേതിക വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുന്നില്‍ 14 ഇഞ്ചും പിന്നില്‍ 12 ഇഞ്ചും വലിപ്പമുള്ള അലോയ് വീലുകളാണ് വാഹനത്തില്‍ പ്രതീക്ഷിക്കുന്നത്. ബ്രേക്കിങ് വിഭാഗത്തില്‍ മുന്നില്‍ ഫ്രണ്ട് ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കും പ്രതീക്ഷിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ കണ്‍ക്ടിവിറ്റിയോട് കൂടിയ ടിഎഫ്ടി ഡിസ്‌പ്ലേയായിരിക്കും മറ്റൊരു ആകര്‍ഷണം. 2kwh മുതല്‍ 5kwh വരെയുള്ള ബാറ്ററി പായ്ക്കുകള്‍ ഉള്‍ക്കൊള്ളാന്‍ ഈ പ്ലാറ്റ്‌ഫോമിന് സാധിക്കുമെന്ന് കരുതുന്നു. ഒരു ലക്ഷം രൂപ മുതല്‍ 1.24 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം) വില പ്രതീക്ഷിക്കുന്നത്.

Ather EL Platform Scooter
പുതിയ പള്‍സര്‍ 125 ലോഞ്ച് ഓഗസ്റ്റ് 12ന്; ഏകദേശം 85,000 രൂപ വില, ഫീച്ചറുകള്‍
Ather EL Platform Scooter
ടിവിഎസ് റൈഡര്‍ ഡോക്ടര്‍ ഡൂം പുറത്തിറക്കി; വിലയും ഫീച്ചറുകളും അറിയാം
Summary

Ather EL Platform Scooter Teased Again before Launch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com