ടിവിഎസ് റൈഡര്‍ ഡോക്ടര്‍ ഡൂം പുറത്തിറക്കി; വിലയും ഫീച്ചറുകളും അറിയാം

 new TVS Raider
new TVS Raider TVS
Edited By:
Updated on
1 min read

മുംബൈ: ഡോക്ടര്‍ ഡൂം പ്രമേയമുള്ള ഏറ്റവും പുതിയ ടിവിഎസ് റൈഡര്‍ പുറത്തിറക്കി ടിവിഎസ് മോട്ടോര്‍ കമ്പനി. മാര്‍വലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന്റെ നിര്‍മാണം. സൂപ്പര്‍ സ്‌ക്വാഡ് ശ്രേണിയിലെ ഏറ്റവും പുതിയ നീക്കത്തില്‍ പച്ചയില്‍ നിന്ന് തവിട്ടുനിറത്തിലേക്ക് മാറുന്ന മള്‍ട്ടി-ടോണ്‍ ഫിനിഷുള്ള ഒരു പുതിയ സ്‌പെക്ട്രല്‍ ഗ്രീന്‍ പെയിന്റ് ലഭിക്കുന്നു. ദൈനംദിന ഉപയോഗിക്കാവുന്ന മികച്ച സ്‌റ്റൈല്‍ തേടുന്നവരെ ആകര്‍ഷിക്ക തക്കവിധമാണ് മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

 new TVS Raider
അഡ്വഞ്ചര്‍, റോഡ്‌സ്റ്റര്‍, സ്‌ക്രാംബ്ലര്‍...; ഒറ്റയടിക്ക് മൂന്ന് പുതിയ മോഡലുകളുമായി യെസ്ഡി, പ്രാരംഭ വില 2.05 ലക്ഷം

ടിവിഎസിന്റെ 125 സിസി ത്രീ-വാല്‍വ് എഞ്ചിനാണ് നല്‍കുന്നത്, കൂടാതെ 85-ലധികം കണക്റ്റഡ് ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ബ്രാന്‍ഡിന്റെ കണക്റ്റഡ് റിവേഴ്‌സ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. നഗര സാഹചര്യങ്ങളില്‍ യാത്രാക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള iGO അസിസ്റ്റ് സാങ്കേതികവിദ്യയും വാഹനത്തിന് നല്‍കുന്നുണ്ട്.

ടോപ്പ് വേരിയെന്റില്‍ വീതിയേറിയ ടയറുകള്‍, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍, സിംഗിള്‍-ചാനല്‍ എബിഎസ് എന്നിവ ഉള്‍പ്പെടുന്നു, അതേസമയം എക്‌സ്‌ക്ലൂസീവ് കോസ്‌മെറ്റിക് ട്രീറ്റ്‌മെന്റ് ഒഴികെ മൊത്തത്തിലുള്ള പാക്കേജ് സ്റ്റാന്‍ഡേര്‍ഡ് ടിവിഎസ് റൈഡര്‍ സൂപ്പര്‍ സ്‌ക്വാഡ് എഡിഷനുമായി സമാനമാണ്. സ്‌പെക്ട്രല്‍ ഗ്രീന്‍ നിറത്തിലുള്ള പുതിയ ടിവിഎസ് റൈഡര്‍ സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ അംഗീകൃത ടിവിഎസ് ഡീലര്‍ഷിപ്പുകളില്‍ 95,320 രൂപ (ഡല്‍ഹി) എക്‌സ്-ഷോറൂം വിലയില്‍ ഉടന്‍ ലഭ്യമാകും.

Summary

Doctor Doom swaps the throne for two wheels: Meet the new TVS Raider Super Squad Edition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com