156 സിസി കരുത്തുറ്റ എന്‍ജിന്‍, കുറഞ്ഞ വില; സൂം 160 മോഡലിന്റെ പുതിയ വേരിയന്റ് ഉടന്‍ വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ മാക്‌സി സ്‌കൂട്ടറായ സൂം 160 മോഡലിന്റെ വില കുറഞ്ഞ പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു
Hero Xoom 160 new variant
Hero Xoom 160 new variantsource: hero
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ മാക്‌സി സ്‌കൂട്ടറായ സൂം 160 മോഡലിന്റെ വില കുറഞ്ഞ പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പുറത്തിറക്കിയ, കരുത്തുറ്റ സ്‌കൂട്ടറായ സൂം 160 മാക്‌സി സ്‌കൂട്ടര്‍ നിലവില്‍ ഒരൊറ്റ വേരിയന്റില്‍ മാത്രമാണ് ലഭ്യമായത്. വില കുറഞ്ഞ വിഎക്‌സ് വേരിയന്റ് ആയിരിക്കും കമ്പനി പുതുതായി പുറത്തിറക്കുക എന്നാണ് സൂചന.

പുതിയ വിഎക്‌സ് മോഡലില്‍ കീലെസ് സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് സിസ്റ്റം, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, ടേണ്‍- ബൈ- ടേണ്‍ നാവിഗേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഒഴിവാക്കിയേക്കാം. നിലവിലുള്ള ഇസഡ് എക്‌സ് മോഡലില്‍ സിംഗിള്‍ ചാനല്‍ എബിസി ആണ് ഉള്ളത്. എന്നാല്‍ വരാനിരിക്കുന്ന വി എക്‌സ് മോഡലില്‍ ചെലവ് കുറഞ്ഞ കംബൈന്‍ഡ് ബ്രേക്കിങ് സിസ്റ്റം ഉണ്ടാവാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

മറ്റു സാങ്കേതിക സവിശേഷതകള്‍ നിലവിലുള്ള വേരിയന്റിന് സമാനമായി തുടരാനാണ് സാധ്യത. 14.6 ബിഎച്ച്പി കരുത്തും 14 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 156 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. 22 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ്, 7 ലിറ്റര്‍ ഫ്യുല്‍ ടാങ്ക് കപ്പാസിറ്റി, വലിയ 14 ഇഞ്ച് വീലുകള്‍, ബ്ലോക്ക് പാറ്റേണ്‍ ടയറുകള്‍, ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍, ഡ്യുവല്‍ സ്പ്രിംഗുകള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. നിലവിലെ വേരിയന്റിന് 1.43 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇതില്‍ താഴെയായിരിക്കും പുതിയ വേരിയന്റിന് വില എന്നാണ് പ്രതീക്ഷിക്കുന്നത്.

Hero Xoom 160 new variant
റോഡ് അപകടം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വി ടു വി സാങ്കേതികവിദ്യ എന്ത്?; അറിയാം വിശദമായി
Hero Xoom 160 new variant
പുതിയ പള്‍സര്‍ ശ്രേണിയില്‍ മറ്റൊരു മോഡല്‍ കൂടി; എന്‍160 ലോഞ്ചും ഓഗസ്റ്റ് 12ന്, അറിയാം ഫീച്ചറുകള്‍
Summary

Hero Xoom 160 More Affordable Variant Launch Expected Soon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com