റോഡ് അപകടം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വി ടു വി സാങ്കേതികവിദ്യ എന്ത്?; അറിയാം വിശദമായി

റോഡില്‍ അപകടങ്ങള്‍ കുറച്ച് സുരക്ഷിതമായ യാത്ര സാധ്യമാക്കാന്‍ ലക്ഷ്യമിട്ട് വലിയ മാറ്റത്തിന് തുടക്കമിടാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
Vehicle-To-Vehicle Communication
Vehicle-To-Vehicle Communication ai image
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: റോഡില്‍ അപകടങ്ങള്‍ കുറച്ച് സുരക്ഷിതമായ യാത്ര സാധ്യമാക്കാന്‍ ലക്ഷ്യമിട്ട് വലിയ മാറ്റത്തിന് തുടക്കമിടാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. റോഡിലുള്ള വാഹനങ്ങള്‍ തമ്മില്‍ 'പരസ്പരം ആശയവിനിമയം' നടത്തി മുന്നോട്ടുപോകാന്‍ കഴിയുന്ന സാങ്കേതികവിദ്യ നടപ്പാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. നിര്‍ദിഷ്ട വെഹിക്കിള്‍ ടു വെഹിക്കിള്‍ കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ ഘട്ടം ഘട്ടമായി നിര്‍ബന്ധമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കി.

2028 ഒക്ടോബര്‍ ഒന്നിനും അതിന് ശേഷവും നിര്‍മ്മിക്കുന്ന എല്ലാ പുതിയ വാഹനങ്ങളിലും വെഹിക്കിള്‍ ടു വെഹിക്കിള്‍ കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ നിര്‍ബന്ധമാക്കാന്‍ കരട് വിജ്ഞാപനം നിര്‍ദേശിക്കുന്നു. എല്‍, എം, എന്‍ വിഭാഗങ്ങളിലുള്ള എല്ലാ വാഹനങ്ങള്‍ക്കും ഇത് നിര്‍ബന്ധമാക്കും. എല്‍ വിഭാഗത്തില്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ് ഉള്‍പ്പെടുന്നത്. കാറുകളും എസ് യുവികളും ബസുകളും എം വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ട്രക്കുകള്‍, ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചരക്കു വാഹനങ്ങളാണ് എന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. നിലവില്‍ വെഹിക്കിള്‍ ടു വെഹിക്കിള്‍ കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യയുള്ള വാഹനങ്ങള്‍ 2027 ഒക്ടോബര്‍ ഒന്നുമുതല്‍ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ആവശ്യമായ ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ മാറ്റങ്ങള്‍ക്ക് വേണ്ടിയാണ് നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും സമയം അനുവദിച്ചിരിക്കുന്നത്. റോഡ് സുരക്ഷയില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ ഇതുവഴി സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്.

വെഹിക്കിള്‍ ടു വെഹിക്കിള്‍ കമ്മ്യൂണിക്കേഷന്‍ (v2v) സാങ്കേതിക വിദ്യ എന്ത്?

വെഹിക്കിള്‍ ടു വെഹിക്കിള്‍ കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ വഴി വാഹനങ്ങള്‍ക്ക് അവരുടെ വേഗം, സ്ഥാനം, ദിശ തുടങ്ങിയ വിവരങ്ങള്‍ തൊട്ടടുത്തുള്ള മറ്റു വാഹനങ്ങളുമായി തത്സമയം വയര്‍ലെസ് വഴി പങ്കിടാന്‍ സാധിക്കും. റോഡ് അപകടം കുറയ്ക്കാന്‍ ഇത് ഏറെ സഹായകമാണ്. പെട്ടെന്നുള്ള ബ്രേക്കിങ്, സുരക്ഷിതമല്ലാത്ത ലെയ്ന്‍ മാറ്റങ്ങള്‍, അപകട സാധ്യതകള്‍ എന്നിവയെ കുറിച്ച് ഡ്രൈവര്‍ക്ക് തത്സമയം മുന്നറിയിപ്പ് നല്‍കാന്‍ ഇത് വഴി സാധിക്കും. നിലവിലുള്ള അഡാസ് സംവിധാനത്തെ പിന്തുണയ്ക്കുന്ന തരത്തിലാണ് പുതിയ സംവിധാനം വരുന്നത്. ഇതിനായി പ്രത്യേക സ്‌പെക്ട്രം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്.

Vehicle-To-Vehicle Communication
വായ്പ എടുക്കാന്‍ പോകുകയാണോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ബാധ്യതയാകാം
Vehicle-To-Vehicle Communication
ഇഎംഐ അതേപോലെ തുടരും; പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്
Summary

Government Proposes Mandatory Vehicle-To-Vehicle Communication From October 2028

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com