വായ്പ എടുക്കാന്‍ പോകുകയാണോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ബാധ്യതയാകാം

വിവിധ ആവശ്യങ്ങള്‍ ഉടനടി നിറവേറ്റാന്‍ ലോണിനെ ആശ്രയിക്കാത്തവര്‍ ചുരുക്കമായിരിക്കും
 loan
loanfile
Edited By:
Updated on
1 min read

വിവിധ ആവശ്യങ്ങള്‍ ഉടനടി നിറവേറ്റാന്‍ ലോണിനെ ആശ്രയിക്കാത്തവര്‍ ചുരുക്കമായിരിക്കും. ആവശ്യമുള്ള പണം പെട്ടെന്ന് ലഭിക്കുമെന്ന കാരണത്താല്‍ വായ്പ തേടി പോകുന്നവരാണ് ഭൂരിഭാഗം ആളുകളും. അടിയന്തര സാഹചര്യമാണെങ്കില്‍ വായ്പയുടെ പലിശ പോലും കാര്യമായി നോക്കാറില്ല. വായ്പകള്‍ ഭാവി വരുമാനത്തിന്റെ ചെലവിടല്‍ പരിധിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന കാര്യം മറക്കരുത്.

ഇന്നത്തെ കാലത്ത് മൊബൈല്‍ ആപ്പുകളിലൂടെയും മറ്റും വായ്പകള്‍ വളരെ എളുപ്പത്തില്‍ ലഭ്യമാണ്. ഇത്തരത്തില്‍ വായ്പ എടുക്കുന്നതിന് മുന്‍പ് താഴെ പറയുന്ന ചില കാര്യങ്ങള്‍ ഉറപ്പാക്കാന്‍ സാധിച്ചാല്‍ ഭാവിയിലെ സാമ്പത്തിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കും.

1. എന്തിനാണ് വായ്പ എടുക്കുന്നത് എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നല്‍കാന്‍ സാധിക്കണം. വീട് നിര്‍മ്മാണം, വിദ്യാഭ്യാസം എന്നിവയ്ക്കായി വായ്പ എടുക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂല്യവത്താണ്. എന്നാല്‍ ആഡംബര യാത്രകള്‍ക്കോ വിലകൂടിയ ഫോണുകള്‍ക്കോ വേണ്ടി വായ്പ എടുക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. പകരം പണം സ്വരൂപിച്ച് ഇത്തരം ആവശ്യങ്ങള്‍ക്കായി തുക ചെലവഴിക്കുന്നതാണ് നല്ലത്.

2. ഇഎംഐ കൃത്യമായി അടയ്ക്കാന്‍ സാധിക്കുമോ എന്ന ചോദ്യം മനസില്‍ ചോദിക്കണം. ശമ്പളം മാത്രം അടിസ്ഥാനമാക്കി തീരുമാനം കൈക്കൊള്ളരുത്. വാടക, പലചരക്ക് സാധനങ്ങള്‍, സ്‌കൂള്‍ ഫീസ്, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയ സ്ഥിര ചെലവുകള്‍ കഴിഞ്ഞ് ബാക്കി തുക കൊണ്ട് ഇഎംഐ അടയ്ക്കാന്‍ സാധിക്കുമോ എന്ന കാര്യം ഉറപ്പുവരുത്തണം.

3. ശരിയായ വായ്പയാണോ തിരഞ്ഞെടുത്തത് എന്ന കാര്യവും പരിശോധിക്കേണ്ടതാണ്. പേഴ്‌സണല്‍ ലോണുകള്‍ എളുപ്പത്തില്‍ ലഭിക്കുമെങ്കിലും, വീട് വായ്പയോ എഫ്ഡിക്ക് എതിരെയുള്ള വായ്പയോ ഇതിനേക്കാള്‍ പലിശ കുറഞ്ഞവയാകാം.

4. കുറഞ്ഞ ഇഎംഐ എന്നാല്‍ ലാഭകരമായ വായ്പ എന്നര്‍ത്ഥമില്ല എന്ന കാര്യം ഓര്‍ക്കേണ്ടതാണ്. കാലാവധി കൂടുന്തോറും പലിശ ഭാരവും വര്‍ദ്ധിക്കും. കൂടാതെ പ്രോസസിങ് ഫീസ്, പിഴകള്‍ എന്നിവയും ശ്രദ്ധിക്കണം.

5. നിലവിലുള്ള മറ്റ് ബാധ്യതകളെ ഇത് എങ്ങനെ ബാധിക്കുമെന്നും അപ്രതീക്ഷിതമായി വരുമാനത്തില്‍ കുറവുണ്ടായാല്‍ തിരിച്ചടയ്ക്കാന്‍ സാധിക്കുമോ എന്ന കാര്യവും ചിന്തിക്കേണ്ടതാണ്. വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാണ് എന്നതിനാലല്ല, മറിച്ച് അത് സാമ്പത്തികമായി അനിവാര്യമാണെങ്കില്‍ മാത്രമേ വായ്പ വാങ്ങാവൂ.

 loan
ഇഎംഐ അതേപോലെ തുടരും; പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്
 loan
ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കും?, കുത്തനെ ഇടിഞ്ഞ് എണ്ണവില; 80 ഡോളറില്‍ താഴെ, ഇന്ധനവില കുറയ്ക്കുമോ?
Summary

Are you going to take a loan?; Pay attention to these things

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com