ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കും?, കുത്തനെ ഇടിഞ്ഞ് എണ്ണവില; 80 ഡോളറില്‍ താഴെ, ഇന്ധനവില കുറയ്ക്കുമോ?

മാസങ്ങള്‍ക്ക് ശേഷം ആദ്യമായി എണ്ണവില 80 ഡോളറില്‍ താഴെയെത്തി
Global crude oil price
Global crude oil pricefile
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: മാസങ്ങള്‍ക്ക് ശേഷം ആദ്യമായി എണ്ണവില 80 ഡോളറില്‍ താഴെയെത്തി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 78 ഡോളര്‍ ആയി. ഇന്ന് എണ്ണവിലയില്‍ ഒന്നര ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കാന്‍ തയ്യാറാവുമോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങി.

ലോകത്തെ എണ്ണനീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് സംബന്ധിച്ച് അമേരിക്കയും ഇറാനും തമ്മില്‍ ഉടന്‍ ധാരണയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. ഇറാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. ഈ ആഴ്ച തന്നെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിക്കാന്‍ വഴിയൊരുക്കുന്ന രീതിയില്‍ ചര്‍ച്ചകള്‍ മുന്നേറിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.

എണ്ണ വിതരണ തടസ്സങ്ങള്‍ക്ക് പരിഹാരമാകുമെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ആഗോള തലത്തില്‍ എണ്ണവില കുറഞ്ഞത്. ഇന്നലെ ബാരലിന് അഞ്ചു ശതമാനം താഴ്ന്നതോടെയാണ് ബ്രെന്‍ഡ് ക്രൂഡ് വില ഒരിടവേളയ്ക്ക് ശേഷം 80 ഡോളറില്‍ താഴെ എത്തിയത്.

Global crude oil price
ബാങ്ക് എഫ്ഡി പലിശ നിരക്കുകളില്‍ മാറ്റം; ആര്‍ബിഐ നിര്‍ദേശം ഇങ്ങനെ
Global crude oil price
'വെറുമൊരു സേവിങ്‌സ് അക്കൗണ്ട് അല്ല', മുതിര്‍ന്നവര്‍ക്ക് സൈബര്‍ കവര്‍, ആരോഗ്യ പരിരക്ഷ; രണ്ടു പുതിയ സ്‌കീമുകളുമായി എച്ച്ഡിഎഫ്‌സി ബാങ്ക്
Summary

Oil prices fall on hopes Strait of Hormuz could reopen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com