vn vasavan 
Kerala

ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍; ഫേസ് ആപ്പ് സംവിധാനം ഉടന്‍

വരിനില്‍ക്കുന്ന ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിന് ഈ സൗകര്യം സഹായകമാകും. ദര്‍ശനത്തിന് കാത്തിരിക്കുന്നവര്‍ക്ക് ശ്രീഗുരുവായൂരപ്പനെ പ്രകീര്‍ത്തിക്കുന്ന കീര്‍ത്തനങ്ങളും പാട്ടുകളും കേള്‍ക്കാനുള്ള സംവിധാനവും കിഴക്കേ നടയില്‍ ലഭ്യമാക്കും

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഭക്തര്‍ക്ക് സുഖദര്‍ശനത്തിനുള്ള പദ്ധതികളടങ്ങിയ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സമഗ്രവികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ആഗോള പ്രശസ്തമായ എല്‍ & റ്റി കമ്പനിയുമായി ഗുരുവായൂര്‍ ദേവസ്വം ധാരണയായതായി ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും മാസ്റ്റര്‍ പ്ലാനിലെ പദ്ധതി നടത്തിപ്പിന് സഹായം നല്‍കാനുള്ള സന്നദ്ധതയും എല്‍ &റ്റി വാഗ്ദാനം ചെയ്തതായി മന്ത്രി അറിയിച്ചു. ഗുരുവായൂരില്‍ ദേവസ്വം പൂന്താന ദിന സാംസ്‌കാരിക സമ്മേളനവും ഇതഹൈന്ദവ ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ക്യൂ കോ പ്‌ളക്‌സ് പൂര്‍ത്തിയാകുന്നതുവരെ ക്ഷേത്ര ദര്‍ശനം വേഗത്തിലാക്കാന്‍ ഫേസ് ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് ദേവസ്വം അറിയിച്ചിട്ടുണ്ട്. വരിനില്‍ക്കുന്ന ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിന് ഈ സൗകര്യം സഹായകമാകും. ദര്‍ശനത്തിന് കാത്തിരിക്കുന്നവര്‍ക്ക് ശ്രീഗുരുവായൂരപ്പനെ പ്രകീര്‍ത്തിക്കുന്ന കീര്‍ത്തനങ്ങളും പാട്ടുകളും കേള്‍ക്കാനുള്ള സംവിധാനവും കിഴക്കേ നടയില്‍ ലഭ്യമാക്കും. ഇതര ക്ഷേത്രങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ഗുരുവായൂര്‍ ദേവസ്വം നിലപാട് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

2023 ,2026 വര്‍ഷങ്ങളിലെ ജ്ഞാനപ്പാന പുരസ്‌കാരങ്ങള്‍ യഥാക്രമം പ്രൊഫ. വി.മധുസൂദനന്‍ നായര്‍, വൈക്കം രാമചന്ദ്രന്‍ എന്നിവര്‍ക്ക് മന്ത്രി സമ്മാനിച്ചു. ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍ അധ്യക്ഷനായി. എന്‍.കെ അക്ബര്‍ എം എല്‍ എ, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മനോജ് ബി നായര്‍ എന്നിവര്‍ സന്നി ഹിതരായി.അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ.വി.ആര്‍.മുരളീധരന്‍ പുരസ്‌കാര സ്വീകര്‍ത്താക്കളെ പരിചയപ്പെടുത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥന്‍ സ്വാഗതവും സി.മനോജ് ചടങ്ങിന് നന്ദി പറഞ്ഞു. പുരസ്‌ക്കാര സ്വികര്‍ത്താക്കള്‍ മറുപടി പ്രസംഗവും രേഖപ്പെടുത്തി

14 ജില്ലകളിലെ 1521 ക്ഷേത്രങ്ങള്‍ക്കും 9 വേദപാഠം ശാലകള്‍ക്കുമായി പത്തുകോടിയോളം രൂപയുടെ ധനസഹായം ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. പൂന്താന ദിനാഘോഷ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ നല്‍കി.

Master Plan for Guruvayur Temple Development; Face App System to be Launched Soon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരുകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമന്‍; മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ് അന്തരിച്ചു

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞു; 18 മരണം; 27 പേര്‍ക്ക് പരിക്ക്

'കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കില്ല'; പ്രവചിച്ച് മാധ്യമ പ്രവര്‍ത്തക, സൈബര്‍ ചര്‍ച്ച

സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലന്‍സ്; മുകള്‍ റോയ് അന്തരിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു; കടയുടമയ്ക്കും ജീവനക്കാരനും യുവാക്കളുടെ ക്രൂരമർദനം

SCROLL FOR NEXT