എം ബി രാജേഷിന്റെ പുതിയ ചിത്രം/ ഫെയ്‌സ്ബുക്ക് 
Kerala

'ബംഗാളികള്‍ ജയിക്കുമെന്ന് പറഞ്ഞു ആരോടെങ്കിലും ബെറ്റ് വെച്ചോ?'

പുതിയ ചിത്രത്തിന് താഴെ പലതരത്തിലുള്ള കമന്റുകളാണ് നിറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: എം ബി രാജേഷ് എന്നു കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് പെട്ടെന്ന് തെളിയുന്നത് വെട്ടിയൊതുക്കിയ സുന്ദരമായ താടിയുള്ള  മുഖമാണ്. വിദ്യാര്‍ത്ഥി സംഘടനാ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന കാലം തൊട്ട് മന്ത്രിയാകുന്നതു വരെ താടിയുള്ള എം ബി രാജേഷ് എന്ന രാഷ്ട്രീയക്കാരനെയാണ് കേരളം കണ്ടത്. 

എന്നാല്‍ പൊടുന്നനെ താടി വടിച്ച ചിത്രം ഫെയ്‌സ്ബുക്കിലിട്ട് മന്ത്രി രാജേഷ് അനുയായികളെ ഞെട്ടിച്ചു. പുതിയ ചിത്രം പെട്ടെന്നു തന്നെ വൈറലായി. പുതിയ ചിത്രത്തിന് താഴെ പലതരത്തിലുള്ള കമന്റുകളാണ് നിറയുന്നത്. 

താടിയുള്ള മുഖം തന്നെയാണ് സുന്ദരമെന്ന് ചില കൂട്ടര്‍ പറയുന്നു. താടിയായിരുന്നു ഭംഗി. താടി ഇല്ലാത്തതിനാല്‍ ഇപ്പം മോത്തു നോക്കിയാല്‍ ഒരു ഈമാനില്ലെന്നാണ് ഒരു കമന്റ്. പറ്റില്ല, ഇതു പറ്റില്ല, എംബി രാജേഷ് എന്നു കേള്‍ക്കുമ്പോള്‍ താടിയുള്ള മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. 

അതേസമയം പുതിയ ലുക്ക് കൊള്ളാമെന്ന് ലിന്റോ ജോസഫ് എംഎല്‍എ പറയുന്നു. പുതിയ ലുക്കില്‍ 15 വയസ്സ് കുറഞ്ഞു പഴയ എസ്എഫ്‌ഐക്കാരന്‍ ആയല്ലോയെന്നാണ് മറ്റൊരാളുടെ കമന്റ്. താടി വടിക്കാന്‍ കാരണം, ഇന്നലത്തെ ഫുട്ബാള്‍ മത്സരത്തില്‍ ബംഗാളികള്‍ ജയിക്കുമെന്ന് പറഞ്ഞു ആരോടെങ്കിലും ബെറ്റ് വെച്ചോ ? എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT