എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത ഹോസ്റ്റല്‍ കെട്ടിടം 
Kerala

തൃശൂരില്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; അന്വേഷണം

കോട്ടയം സ്വദേശിയ സ്‌നേഹ പൗലോസ് ആണ് മരിച്ചത്. 20 വയസ്സായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തൃശൂര്‍: തൃശൂരില്‍ എംബിബിഎസ് വിദ്യാര്‍ഥിനി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ജൂബിലി മിഷന്‍ ആശുപത്രി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. കോട്ടയം സ്വദേശിയ സ്‌നേഹ പൗലോസ് ആണ് മരിച്ചത്. 20 വയസ്സായിരുന്നു.

ഹോസ്റ്റല്‍ ബ്ലോക്കിന്റെ നാലാംനിലയില്‍ നിന്ന് വിദ്യാര്‍ഥിനി താഴേക്ക് ചാടുകായിരുന്നെന്നാണ് വിവരം ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് വിദ്യാര്‍ഥിനിയുടെ വീട്ടുകാര്‍ തൃശൂരിലേക്ക് തിരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനിക്ക് എംബിബിഎസ് കോഴ്‌സിനോട് താത്പര്യമുണ്ടായിരുന്നില്ലെന്ന് സഹപാഠികള്‍ പറഞ്ഞു. ഇതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

MBBS Student Dies by Suicide After Jumping from Hospital Building in Thrissur; Investigation Underway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഊരാളുങ്കലിന് ക്രമവിരുദ്ധമായി കരാര്‍ കൊടുത്തിട്ടില്ല; അവരുടെ പ്രവൃത്തികള്‍ ഗുണനിലവാരമുള്ളത്'

'ഓസിന് പോവണം, കാശ് കൊടുത്ത് ടിക്കറ്റെടുത്തവര്‍ നിന്നും'; കെഎസ്ആര്‍ടിസിയിലെ അനുഭവം പങ്കുവെച്ച് യുവാവ്

ജൂണിലെ റെക്കോര്‍ഡുകള്‍ വീണു, ദുബൈയില്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞു

FDDI: എട്ടാം ക്ലാസ് യോഗ്യത, അര ലക്ഷം വരെ ശമ്പളം; ജൂനിയർ ഫാക്കൽറ്റി,ലാബ് അസിസ്റ്റന്റ് ഒഴിവ്

'ജപ്പാൻ' കളിക്കുന്ന 'ബ്രസീൽ ഫുട്ബോൾ'; സെലക്കാവോകൾക്ക് 'സെൻസി' മുന്നറിയിപ്പ്!