ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതീകാത്മക ചിത്രം
Kerala

MBBS Student Death:കൊച്ചിയില്‍ എംബിബിഎസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് അമ്പിളി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അമ്പിളിയെ (24) ആണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് അമ്പിളി. ഹോസ്റ്റലിലെ സഹപാഠികളാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കാസര്‍കോട് ഹോസ്ദുര്‍ഗ് ഉദിനൂര്‍ തടിയന്‍കോവല്‍ പുതിയപുരയില്‍ പി പി ചന്ദ്രന്റെയും ഗീതയുടെയും മകളാണ്.

മരണ കാരണം വ്യക്തമല്ല. അതേസമയം, അമ്പിളി ഇതിനുമുമ്പും രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് വിവരം. മാത്രമല്ല, പെണ്‍കുട്ടി മെഡിക്കല്‍ കോളജില്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു എന്നും അധികൃതര്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്മ അഡ്‌ഹോക് കമ്മിറ്റിയ്ക്ക് താല്‍ക്കാലിക വിലക്ക്: ശ്വേതയ്ക്ക് തുടരാമെന്നും കോടതി

'ലഹരിക്കെതിരെ പോരാടും', സിബിഐ അന്വേഷണമില്ല, ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നീളും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജയ് ശ്രീരാമിന് മറുപടിയില്ല, ആപ്പിള്‍ സിരി 'ഹിന്ദുവിരുദ്ധ ജിഹാദി'; പ്രതിഷേധവുമായി വിഎച്ച്പി

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

'ഇപ്പോ നിങ്ങള്‍ വരാന്‍ നോക്കിയാല്‍ നാറിപ്പോകും, 10 പൈസ കട്ടിട്ടില്ലെങ്കില്‍ നിസാരമല്ലേ'; ശ്വേത-പിഷാരടി ഫോണ്‍ സംഭാഷണം പുറത്ത്