നിഖിൽ തോമസ് 
Kerala

ബികോം പാസാകാതെ എംകോം; ആലപ്പുഴ എസ്എഫ്ഐയിലും വ്യാജ സർട്ടിഫിക്കറ്റ്  വിവാദം; ഏരിയാ സെക്രട്ടറിക്കെതിരെ നടപടി

നിഖിലിനെ വിളിച്ചു വരുത്തി സിപിഎം വിശദീകരണം തേടി. ഇയാളെ ജില്ലാ, കായംകുളം ഏരിയാ കമ്മിറ്റികളിൽ നിന്നു നീക്കാൻ നിർദ്ദേശം നൽകി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് വിവാദം ആലപ്പുഴ എസ്എഫ്ഐയിലും. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് പരാതി. പിന്നാലെ സിപിഎം നേതൃത്വം ഇടപ്പെട്ട് ഇയാൾക്കെതിരെ നടപടി എടുത്തു. 

പരാതി ഉയർന്നതിനു പിന്നാലെ നിഖിലിനെ വിളിച്ചു വരുത്തി സിപിഎം വിശദീകരണം തേടി. ഇയാളെ ജില്ലാ, കായംകുളം ഏരിയാ കമ്മിറ്റികളിൽ നിന്നു നീക്കാൻ നിർദ്ദേശം നൽകി. നിഖിലിന്റെ ജൂനിയറായി പഠിച്ച എസ്എഫ്ഐ ജില്ലാ കമ്മിറ്റി അം​ഗം തന്നെയാണ് വിഷയത്തിൽ പരാതി ഉന്നയിച്ചത്. 

കായംകുളം എംഎസ്എം കോളജിലെ രണ്ടാം വർഷ എംകോം വിദ്യാർത്ഥിയാണ് നിഖിൽ. എംകോം പ്രവേശനത്തിനു നിഖിൽ തോമസ് സമർപ്പിച്ച ഡി​ഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. 2018-20 കാലഘട്ടത്തിലാണ് നിഖിൽ എംഎസ്എം കോളജിൽ ബികോം പഠിച്ചത്. എന്നാൽ ഡ്രി​ഗ്രി പാസായില്ല. ബികോം പഠിക്കുമ്പോൾ 2019ൽ യുയുസിയും 2020ൽ സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖിൽ. 

ഡിഗ്രി തോറ്റ നിഖിൽ 2021ൽ എംഎസ്എം കോളജിൽ തന്നെ എംകോമിനു ചേർന്നു. 2019-21 കാലത്തെ കലിം​ഗ സർവകലാശാലയിലെ ഡി​ഗ്രി സർട്ടിഫിക്കറ്റാണ് ഇയാൾ ഹാജരാക്കിയത്. ഒരേ സമയത്ത് രണ്ട് യൂണിവേഴ്സിറ്റിക്കു കീഴിൽ എങ്ങനെ പഠിക്കുമെന്നതാണ് സംശയമായത്. 

പിന്നാലെയാണ് സിപിഎം വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചത്. യഥാർഥ ബിരുദ സർട്ടിഫിക്കറ്റ് ​ഹാജരാക്കാൻ ​ആവശ്യപ്പട്ടപ്പോൾ സർവകലാശാലയിൽ നിന്നു സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന വാദമാണ് നിഖിൽ പറഞ്ഞത്. ഇതോടെയാണ് പാർട്ടി നടപടി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT