ബണ്ണിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ, അറസ്റ്റിലായവർ 
Kerala

ബണ്ണിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ; യുവാക്കൾ പിടിയിൽ

ബംഗളൂരുവിൽ നിന്നു ബസിലാണ് ഇവർ എംഡിഎംഎ കടത്തിക്കൊണ്ടുവന്നതെന്നു പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കഴിക്കുന്ന ബണ്ണിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. ചങ്ങനാശേരി പുഴവാത് കൊട്ടാരച്ചിറ അമ്പാടി ബിജു (24), റെയിൽവേ സ്റ്റേഷൻ ഹൗസിങ് ബോർഡ് കോളനി തോപ്പിൽ താഴ്ചയിൽ ടി എസ് അഖിൽ (24) എന്നിവരാണു പിടിയിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ രാവിലെ പെരുന്ന രാജേശ്വരി കോംപ്ലക്സ് ജംക്‌ഷനു സമീപമായിരുന്നു സംഭവം. ബണ്ണിനുള്ളിൽ 20.9 ഗ്രാം എംഡിഎംഎ പൊതികളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചങ്ങനാശേരി പൊലീസും ചേർന്നാണ് യുവാക്കളെ പിടികൂടിയത്.

ബംഗളൂരുവിൽ നിന്നു ബസിലാണ് ഇവർ എംഡിഎംഎ കടത്തിക്കൊണ്ടുവന്നതെന്നു പൊലീസ് പറഞ്ഞു. എസ്ഐ സന്തോഷ്, എഎസ്ഐമാരായ രഞ്ജീവ് ദാസ്, കെ.എൻ.അംബിക, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

മുന്നറിയിപ്പില്‍ മാറ്റം, ഇന്നുമുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്