സക്കീര്‍, അബ്ബാസ് 
Kerala

ബംഗളൂരുവില്‍ നിന്നും കാറില്‍ എംഡിഎംഎ കടത്തി; കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട് നൈനാം വളപ്പില്‍ അബ്ബാസ്, കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി സക്കീര്‍ എന്നിവരാണ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കോഴിക്കോടു നടത്തിയ പരിശോധനയില്‍ മയക്കു മരുന്നുമായി രണ്ടുപേര്‍ പിടിയിലായി. കോഴിക്കോട് നൈനാം വളപ്പില്‍ അബ്ബാസ് (44), കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി സക്കീര്‍ (31) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 50.990 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

അരക്കിണര്‍ ഭാഗത്ത് കാറില്‍ കടത്തുമ്പോഴായിരുന്നു ഇവര്‍ പിടിയിലാകുന്നത്. ബംഗളൂരുവില്‍നിന്നും കാറില്‍ നിരോധിത ലഹരിമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബംഗളൂരുവിലെ ലഹരിമരുന്നിന്റെ ഉറവിടവും കോഴിക്കോട് ഇത് ആര്‍ക്കെല്ലാമാണ് വില്‍പന നടത്തുന്നത് എന്നും അന്വേ,ിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം നഗരത്തില്‍ കര്‍ശന പരിശോധനയാണ് നടത്തി വരുന്നത്. വിദ്യാലയങ്ങള്‍ തുറന്നതിനു പിന്നാലെ, രാത്രി- പകല്‍ വ്യത്യാസമില്ലാതെ പരിശോധന ഊര്‍ജ്ജിതമാക്കിയതോടെ, സിറ്റിയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

MDMA smuggled from Bengaluru in a car; two arrested in Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് കിഫ്ബി വക 216 കോടി; പരസ്യപ്രചാരണങ്ങള്‍ ഉള്‍പ്പടെ മൊത്തം ചെലവ് 475 കോടി രൂപ

പ്രധാനമന്ത്രിയുടെ ചിത്രം നിലത്തിട്ട് ചവിട്ടി; പത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ്

നാളെ ഒന്‍പത്‌ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; തുലാവര്‍ഷം കനക്കും; ഞായറാഴ്ച വരെ അതിശക്ത മഴ

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈലിനെ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ഹർജി കോടതി തള്ളി

വിപ്പ് ലംഘിച്ച് രണ്ട് സിപിഐ അംഗങ്ങൾ വോട്ട് ചെയ്തു; പാറളം പഞ്ചായത്ത് ഭരണം കോൺഗ്രസിന്