അറസ്റ്റിലായ ശാലിനി, വിദ്യ, അജ്‌മൽ, അജ്‌മൽ, ഷിനാജ്, (MDMA) 
Kerala

എംഡിഎംഎ വിൽക്കാൻ യുവതികൾ എത്തി; വാങ്ങാൻ യുവാക്കളും; പിടിയിൽ

ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ വൻ ലഹരി വേട്ട

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ചാലക്കുടിയിൽ വൻ മയക്കുമരുന്ന് വേട്ട. മാരക രാസ ലഹരിയായ എംഡിഎംഎ വിൽക്കാൻ എത്തിയ രണ്ട് യുവതികളും ലഹരി മരുന്ന് വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിലായി. അഞ്ച് ലക്ഷത്തോളം രൂപയുടെ എംഡിഎംഎയാണ് പിടിച്ചെടുത്തത്.

ബസിൽ മയക്കുമരുന്ന് കടത്തി കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നടത്തിയ പരിശോധനയിലാണ് യുവതികളും യുവാക്കളും പിടിയിലായത്. തൃശൂർ റൂറൽ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികളും വാങ്ങാൻ എത്തിയ കയ്പമംഗലം ചളിങ്ങാട് സ്വദേശികളും പിടിയിലായത്.

കോട്ടയം വൈക്കം നടുവിൽ സ്വദേശിനി ഓതളത്തറ വീട്ടിൽ വിദ്യ (33), കോട്ടയം വൈക്കം സ്വദേശിനി അഞ്ചുപറ വീട്ടിൽ ശാലിനി (31) എന്നിവരാണ് എംഡിഎംഎയുമായി എത്തിയത്. കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻ കാട്ടിൽ വീട്ടിൽ ഷിനാജ് (33), ആനക്കൂട്ട് വീട്ടിൽ അജ്‌മൽ (35), കടവിൽ അജ്മൽ (25) എന്നിവരാണ് വാങ്ങാൻ വന്നത്. ഇവരിൽ നിന്നു അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന 58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

MDMA: A massive drug bust was carried out in Chalakudy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു