കോഴിക്കോട് മെഡിക്കൽ കോളജ് ഫയൽ
Kerala

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ്: പ്രതിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

അറ്റന്‍ഡന്റര്‍ എഐ ശശീന്ദ്രനെയാണ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ പ്രതിയായ അറ്റന്‍ഡന്റര്‍ എഐ ശശീന്ദ്രനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ആഭ്യന്തര അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നടപടി.

2023 മാര്‍ച്ച് 18-നാണ് തൈറോയ്ഡ് ശസ്ത്രക്രിയകഴിഞ്ഞ് മെഡിക്കല്‍ കോളജ് ഐസിയുവില്‍ പാതിമയക്കത്തില്‍ കിടക്കുകയായിരുന്ന യുവതിയെ അറ്റന്‍ഡറായ ശശീന്ദ്രന്‍ പീഡിപ്പിച്ചത്. സംഭവം വലിയ പ്രതിഷേധത്തിന് ഇടയായിരുന്നു. മെഡിക്കല്‍ കോളജിലെ ഒരുവിഭാഗം ജീവനക്കാര്‍ ഇയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് പീഡനത്തിന് ഇരയായ യുവതി തെരുവിലടക്കം സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിരുന്നു.

ആഭ്യന്തര അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജിലെ ഭരണനിര്‍വഹണവിഭാഗം പ്രതിയെ ജോലിയില്‍നിന്ന് പിരിച്ചുവിടാനുള്ള ശുപാര്‍ശ ഉത്തരവ് മേലധികാരിയായ പ്രിന്‍സിപ്പലിന് വ്യാഴാഴ്ച കൈമാറിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ പിരിച്ചുവിട്ടതായി ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് ഡിഎംഒയ്ക്ക് ഉള്‍പ്പടെ കൈമാറുകയും ചെയ്തു. ഈ കേസില്‍ കോടതിയില്‍ വിചാരണ ആരംഭിച്ചിട്ടുണ്ട്.

Attender AI Saseendran, who was accused in the sexual harassment case at the kozhikode medical college ICU, has been dismissed from service.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

'ഹിന്ദു മതം എന്ന ഒന്നില്ല, സംഘടിത മതങ്ങളുടെ സ്വഭാവത്തിലേയ്ക്ക് വരുന്നു'

2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണം; പിഎസ്എല്‍വി സി 62 വിക്ഷേപണം നാളെ

ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ഒപ്പം മുഹമ്മദ് റിയാസും

കരുത്തായി കോഹ്‌ലി; ന്യൂസിലന്‍ഡിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം

SCROLL FOR NEXT