വി ഡി സതീശന്‍ വിനോദിനിയെ സന്ദര്‍ശിച്ചപ്പോള്‍ 
Kerala

ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റി; വിനോദിനിക്ക് വീട് നിര്‍മ്മിക്കാനുള്ള ഭൂമിയുടെ ആധാരം കൈമാറി വിഡി സതീശന്‍

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ചികിത്സ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചുമാറ്റപ്പെട്ട ഒമ്പതുവയസുകാരി വിനോദിനിക്ക് വി ഡി സതീശന്‍ വാഗ്ദാനം ചെയ്ത വീട് നിര്‍മ്മിക്കാനുള്ള ഭൂമിയുടെ ആധാരം നല്‍കി. കോണ്‍ഗ്രസ് അനുഭാവമുള്ള പഞ്ചായത്ത് സെക്രട്ടറിമാരുടെ സംഘടനയാണ് ഭൂമി നല്‍കുന്നത്.

കേരള സെല്‍ഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭൂമി വാങ്ങി നല്‍കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് വിനോദിനിയുടെ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്നത്.

കഴിഞ്ഞ മാസം വിനോദിനിക്ക് കൃത്രിമ കൈ നല്‍കിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ വെച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ വെക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കിയത്. കുടുംബത്തിന് സ്ഥലവും വീടും വാങ്ങാനുള്ള സഹായം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

2025 സെപ്റ്റംബറിലാണ് പല്ലശ്ശന സ്വദേശിനി ഒമ്പതു വയസ്സുകാരി വിനോദിനിക്ക് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ വീണ് പരിക്കേറ്റത്. വലതുകൈയുടെ എല്ല് പൊട്ടി. പാലക്കാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്ലാസ്റ്ററിട്ട് മടക്കിയയച്ചു. മുറിവ് വൃത്തിയാക്കാതെ പ്ലാസ്റ്ററിട്ടതിനാല്‍ പഴുപ്പ് കയറി അണുബാധയുണ്ടായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് കൈ മുട്ടിനു താഴെ മുറിച്ചുമാറ്റുകയായിരുന്നു.

Medical negligence vinodini gets home vd satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍