മീങ്കുന്നം വെള്ളച്ചാട്ടം ( Meekunnam Waterfalls) ഫെയ്സ്ബുക്ക്
Kerala

കെട്ടിടം പൊളിച്ചപ്പോള്‍ പിന്നില്‍ അതിമനോഹരമായ വെള്ളച്ചാട്ടം; മൂവാറ്റുപുഴയിലേക്ക് ഒഴുകിയെത്തി സഞ്ചാരികള്‍

റോഡ് പുറമ്പോക്കിലെ ഒരു കെട്ടിടം പൊളിച്ചുനീക്കിയപ്പോഴാണ് പിന്നില്‍ അതിമനോഹരമായ വെള്ളച്ചാട്ടം തെളിഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മൂവാറ്റുപുഴയില്‍ വെള്ളച്ചാട്ടമോ?, ഇതുവരെ കേട്ടിട്ടില്ലല്ലോ എന്നായിരിക്കും പലരുടെയും ഉത്തരം. റോഡ് പുറമ്പോക്കിലെ ഒരു കെട്ടിടം പൊളിച്ചുനീക്കിയപ്പോഴാണ് പിന്നില്‍ അതിമനോഹരമായ വെള്ളച്ചാട്ടം തെളിഞ്ഞത്. പതിറ്റാണ്ടുകളായി ഒളിച്ചിരുന്ന വെള്ളച്ചാട്ടമാണ് മറനീക്കി പുറത്തുവന്നത്.

Meekunnam Waterfalls

യാത്രക്കാര്‍ പുതിയ കാഴ്ചാനുഭവം നല്‍കുകയാണ് മീങ്കുന്നം വെള്ളച്ചാട്ടം ( Meekunnam Waterfalls). കൊച്ചി- ധനുഷ്‌കോടി റോഡില്‍ ചീയപ്പാറ വെള്ളച്ചാട്ടം പോലെ എംസി റോഡരികിലെ മീങ്കുന്നം വെള്ളച്ചാട്ടവും കാഴ്ചക്കാരെ ആകര്‍ഷിക്കുകയാണ്. മൂവാറ്റുപുഴ നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ എംസി റോഡിലൂടെ യാത്ര ചെയ്താല്‍ എത്തുന്ന മീങ്കുന്നം സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയോട് ചേര്‍ന്നാണ് വെള്ളച്ചാട്ടം. പള്ളിക്കു മുന്നിലെ കൂറ്റന്‍ പിയാത്ത പ്രതിമയുടെ പശ്ചാത്തലത്തലത്തില്‍ പരന്നൊഴുകുന്ന വെള്ളച്ചാട്ടം കണ്ട് ചിത്രങ്ങള്‍ പകര്‍ത്താനും ഒരു സെല്‍ഫിയെടുക്കാനും എംസി റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ തിരക്കാണ്.

Meekunnam Waterfalls

വെള്ളച്ചാട്ടത്തിന് മുന്നില്‍ റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ഇവിടെ നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് പുനരധിവസിപ്പിക്കുകയും ഇവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചുനീക്കുകയും ചെയ്തതോടെയാണ് പിന്നിലെ വെള്ളച്ചാട്ടം റോഡിലൂടെ കടന്നുപോകുന്നവര്‍ക്ക് ദൃശ്യമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

2023ലെ തോല്‍വിക്ക് 'മധുര പ്രതികാരം'! സബലേങ്കയെ വീഴ്ത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തി റിബാകിന

ഉറക്കം താനേ വരും, വെളുത്തുള്ളി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ

അണ്ടർ-19 ലോകകപ്പ് : പാകിസ്ഥാനെതിരായ അനിയന്മാരുടെ പോരാട്ടം നാളെ; ജയിച്ചാൽ സെമി,ഇല്ലെങ്കിൽ പണിയാകും

അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായി; ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച കാലം: റാണി മുഖര്‍ജി

SCROLL FOR NEXT