ഫയല്‍ ചിത്രം 
Kerala

മെമു സര്‍വീസ് അടുത്ത മാസം ആരംഭിച്ചേക്കും

മെമു സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ റിസര്‍വേഷന്‍ ബാധകമാകുമോ എന്ന് വ്യക്തമല്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കേരളത്തില്‍ മെമു സര്‍വീസ് അടുത്ത മാസം ആരംഭിച്ചേക്കും. ഇതിനുള്ള ശുപാര്‍ശ റെയില്‍വേ ബോര്‍ഡിന് കൈമാറി. മലബാര്‍ മേഖലയിലെ മെമു സര്‍വീസും ഇതോടൊപ്പം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 

ഷൊര്‍ണൂര്‍- കോഴിക്കോട് റൂട്ടില്‍ ആരംഭിക്കുന്ന മെമു കണ്ണൂര്‍ വരെ നീട്ടുന്നതും പരിഗണനയിലുണ്ട്. കൊല്ലം-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-കണ്ണൂര്‍ എന്ന രീതിയിലാകും സര്‍വീസ്. 

മെമു സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ റിസര്‍വേഷന്‍ ബാധകമാകുമോ എന്ന് വ്യക്തമല്ല. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെ ആകുന്ന മുറയ്‌ക്കേ റിസര്‍വേഷനില്ലാത്ത യാത്ര അനുവദിക്കേണ്ടതുള്ളൂ എന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ