മെസി - അബ്ദുറഹിമാന്‍ file
Kerala

മെസി വിവാദം: വിദേശത്തേക്ക് പണം കൈമാറിയതില്‍ ചട്ടലംഘനം നടന്നോ? ഇഡി പരിശോധന തുടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്ക് എത്തിക്കാന്‍ നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോര്‍ട്ട്. സ്‌പോണ്‍സര്‍ വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ ഈ നടപടി. ഇടപാടുകളില്‍ വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) നടന്നിട്ടുണ്ടോയെന്നാണ് പരിശോധന.

മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡിവിവരശേഖരണവും പ്രാഥമിക പരിശോധനയും ആരംഭിച്ചിരിക്കുന്നത്.

തട്ടിപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ് നീക്കത്തില്‍ പൊലീസിന്റെ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു. സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ക്ക് വഴിവെക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌പോണ്‍സര്‍മാരുടെ പശ്ചാത്തലം വിശദീകരിച്ച് ആയിരുന്നു പൊലീസ് റിപ്പോര്‍ട്ട്.

സ്‌പോണ്‍സര്‍മാര്‍ക്കെതിരെ 19 കേസുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വഞ്ചനാക്കുറ്റത്തിന് ഉള്‍പ്പെടെ നിയമനടപടി നേരിടുന്നവരാണ് സ്‌പോണ്‍സര്‍മാരെന്നും മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോയത്. അര്‍ജന്റീനയെ കൊണ്ടുവരുന്നതിനുളള ഫണ്ടിന്റെ ഉറവിടം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചേക്കാമെന്നും ഇത് സംസ്ഥാന സര്‍ക്കാരിന് എതിരെയുളള നടപടിയായി ചിത്രീകരിക്കപ്പെടുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Messi controversy: Was there a violation of regulations in transferring money abroad? ED begins investigation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സെന്‍സസില്‍ ഇതാദ്യമായി ജാതിയും; കോവിഡ് വാക്‌സിന്‍ എടുത്ത സ്ഥലവും ചോദ്യാവലിയില്‍

'വിദ്യാർഥികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്, ഇടപെടാൻ നിങ്ങൾക്കെന്താണ് അധികാരം?': ബിസിഐയെ ശാസിച്ച് ചീഫ് ജസ്റ്റിസ്

സെൻസറിങ് പൂർത്തിയാക്കി 'ഖലീഫ'; യു/എ 16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ് ചിത്രം

ഇന്ത്യൻ ക്രിക്കറ്റിന് 'വെരി വെരി സ്പെഷൽ' നിയന്ത്രണം... ഇനി എല്ലാം 'ലക്ഷ്മൺ' പറയും!

കരൂർ ദുരന്തബാധിതർക്ക് ജോലി നൽകാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കിയത് സുപ്രീം കോടതി സ്റ്റേ ചെയ്തു