ഫയല്‍ ചിത്രം 
Kerala

ഇനി എല്ലാ വിവരങ്ങളും നേരിട്ട് അറിയാം; മെട്രോ കണക്ട് ഉദ്ഘാടനം ഇന്ന്

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാന്‍ സഹായിക്കുന്ന എക്‌സ്പീരിയന്‍സ് സെന്ററിന് ഇന്ന് തുടക്കമാകും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാന്‍ സഹായിക്കുന്ന എക്‌സ്പീരിയന്‍സ് സെന്ററിന് ഇന്ന് തുടക്കമാകും. മെട്രോ കണക്ട് എന്ന് പേരിട്ടിരിക്കുന്ന എക്‌സ്പീരിയന്‍സ് സെന്റര്‍ ചൊവ്വാഴ്ച പകല്‍ 11ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്യും. മെട്രോയുടെ യാത്രാ പാസുകള്‍, വിവിധ പദ്ധതികള്‍, മെട്രോ സ്‌റ്റേഷനുകളിലെ വിവിധ പരിപാടികള്‍ തുടങ്ങി മെട്രോയുമായി ബന്ധപ്പെട്ടതെല്ലാം അറിയാന്‍ സഹായിക്കുന്ന തരത്തിലാണ് എക്‌സ്പീരിയന്‍സ് സെന്റര്‍ പ്രവര്‍ത്തിക്കുക.

ജെഎല്‍എന്‍ സ്റ്റേഡിയം സ്റ്റേഷന്റെ ഗ്രൗണ്ട് ഫ്‌ലോറിലാണ് എക്‌സ്പീരിയന്‍സ് സെന്റര്‍ പ്രവര്‍ത്തിക്കുക. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് മെട്രോ കണക്ടിന്റെ പ്രവര്‍ത്തനം. രണ്ടും നാലും ശനിയാഴ്ചയും ഞായറാഴ്ചയും അവധിയായിരിക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT