പ്രതീകാത്മക ചിത്രം 
Kerala

ഭാര്യാമാതാവിന് ഇന്‍സുലിന്‍ നല്‍കാന്‍ എത്തി, യുവതിക്ക് നേരെ ലൈംഗികാതിക്രമം; അറസ്റ്റ് 

ഭാര്യാ മാതാവിന് ഇന്‍സുലിന്‍ നല്‍കാനെത്തിയ 19 വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഭാര്യാ മാതാവിന് ഇന്‍സുലിന്‍ നല്‍കാനെത്തിയ 19 വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്നാണ് കേസ്. ഇടുക്കി മുട്ടം സ്വദേശി ജോമോന്‍ ആണ് അറസ്റ്റിലായത്. യുവതിയുടെ  മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി.

സംഭവ സമയത്ത് പ്രതിയും ഭാര്യാമാതാവും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഡോക്ടറെ കാണാന്‍ പോയിരുന്ന ജോമോന്റെ ഭാര്യയും മകളും വിളിച്ചറിയിച്ചത് അനുസരിച്ചാണ് പെണ്‍കുട്ടി ഇന്‍സുലിന്‍ എടുക്കാന്‍ വീട്ടിലെത്തിയത്. ഇന്‍സുലിനെടുത്ത് മടങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു ആക്രമണം. 

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള പെണ്‍കുട്ടി പ്രതിയെ തള്ളി താഴെയിട്ട ശേഷം ഓടി വീട്ടിലെത്തി വിവരം അറിയിച്ചയുടന്‍ കുഴഞ്ഞുവീണു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ  മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഹമ്മദാബാദ് സ്‌ഫോടന പരമ്പര: 38 പേരുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു; പ്രതികളില്‍ മൂന്ന് മലയാളികളും

കുട്ടികള്‍ക്കെതിരായ ലൈംഗിക ഉള്ളടക്കം; 1,60,000 അക്കൗണ്ടുകള്‍ പൂട്ടിയെന്ന് മെറ്റ

ഈജിപ്തിന്റെ ഗോള്‍ എന്തുകൊണ്ട് റദ്ദാക്കി? അര്‍ജന്റീനക്കെതിരെ ഫൗള്‍ അനുവദിക്കാത്തതിന് കാരണമെന്ത്? ഫുട്‌ബോള്‍ നിയമം ഇങ്ങനെ

കള്ളാടിയില്‍ ഇനിയും 5 പേര്‍ കാണാമറയത്ത്, തിരച്ചില്‍; വിറപ്പിച്ച് കീഴടങ്ങി ഈജിപ്ത്, അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലന്‍ഡും ക്വാര്‍ട്ടറില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

അര്‍ഹതപ്പെട്ട പ്രൊമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായില്ല: വി എ അരുണ്‍ കുമാര്‍