പ്രതീകാത്മക ചിത്രം 
Kerala

വാക്‌സിന്‍ എടുത്തശേഷം വീട്ടിലേക്ക് വരുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു

കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തി വാക്‌സിന്‍ സ്വീകരിച്ചശേഷം വീട്ടിലേക്ക് നടന്നുപോകവേ  ജംഗ്ഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്തശേഷം വീട്ടിലേക്ക് വരുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു. കടയിരുപ്പ് തച്ചുകുഴിമോളത്ത് കെ കെ രവി ( 69) ആണ് മരിച്ചത്. 

വെള്ളിയാഴ്ച 10 മണിയോടെ കടയിരുപ്പ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തി വാക്‌സിന്‍ സ്വീകരിച്ചശേഷം വീട്ടിലേക്ക് നടന്നുപോകവേ കടയിരുപ്പ് സ്‌കൂള്‍ ജംഗ്ഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 

മരിച്ച രവിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന വിവരം വാക്‌സിനേഷന്‍ സെന്ററില്‍ അറിയിച്ചിരുന്നതായി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21