പ്രതീകാത്മക ചിത്രം/ ഫയൽ 
Kerala

ഇടുക്കിയിൽ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു; തോട്ടം സൂപ്രണ്ട് കസ്റ്റഡിയിൽ

ഇടുക്കിയിൽ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു; തോട്ടം സൂപ്രണ്ട് കസ്റ്റഡിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി ചിറ്റാമ്പാറ ഏലത്തോട്ടത്തിൽ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. വെടിവച്ചത് തോട്ടം സൂപ്രണ്ടാണെന്നാണ് പൊലീസ് നൽകുന്ന സൂചന.  

ഏലം മോഷ്ടിക്കാനെത്തിയ ആളാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവച്ചതെന്ന് തോട്ടം സൂപ്രണ്ടിന്റെ സഹായി പറയുന്നു. സംഭവത്തിൽ തോട്ടം സൂപ്രണ്ട് പൊലീസ് കസ്റ്റഡിയിലാണ്. 

കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളാണ് ഉളളത്. രണ്ടാമത്തെയാൾ തോട്ടത്തിന്റെ ഉടമയാണ്. ഇയാൾ ഒളിവിലാണ്. 

മോഷണ ശ്രമം ചെറുക്കുന്നതിനിടയിൽ അബദ്ധത്തിൽ സംഭവിച്ചുപോയ കൊലപാതകമെന്നാണ് പിടിയിലായവർ മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ നായാട്ടിനിടെ വാക്കുതർക്കത്തിനിടയിലുണ്ടായ കൊലപാതകമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില്‍ മികച്ച ലാഭം, പ്രമേഹ രോഗികള്‍ക്കും അനുയോജ്യമായ പാഷന്‍ ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാശില്ലേ? തവണകളായി അടക്കാം, ഒമാനില്‍ പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില്‍ രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി