പ്രതീകാത്മക ചിത്രം 
Kerala

ബാലികയെ പീഡിപ്പിച്ചു; പ്രതിക്ക് നാല്‍പ്പത് വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും

എരുമേലി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിഴത്തുകയായ ഒരു ലക്ഷം രൂപ പീഡനത്തിരയായ പെണ്‍കുട്ടിക്ക് നല്‍കണം

Author : സമകാലിക മലയാളം ഡെസ്ക്

ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. എരുമേലി എഴുകുംമണ്ണ് ഈട്ടിക്കല്‍ ജോണ്‍ തോമസിനെയാണ് ചങ്ങനാശ്ശേരി അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.

തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് വിധിയില്‍ വ്യക്തമാക്കിയതിനാല്‍ 20 വര്‍ഷമാകും തടവ്. എരുമേലി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിഴത്തുകയായ ഒരു ലക്ഷം രൂപ പീഡനത്തിരയായ പെണ്‍കുട്ടിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷംകൂടി തടവ് അനുഭവിക്കണമെന്ന് ചങ്ങനാശ്ശേരി അതിവേഗ പ്രത്യേക കോടതി ജഡ്ജി പി. ജയചന്ദ്രന്‍ ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ 15 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ്. മനോജ് ഹാജരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആ​ഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

മലയാളി ദമ്പതികള്‍ ഗുരുഗ്രാമിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്