നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് 
Kerala

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം

സംഭവ സ്ഥലത്തുവച്ചു തന്നെ ഒരാള്‍ മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: നിലയ്ക്കല്‍-എരുമേലി റൂട്ടില്‍ തുലാപ്പള്ളി ആലപ്പാട്ട് ജംങ്ഷനില്‍ തീര്‍ഥാടകരുടെ മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു. 2 പേരുടെ നില അതീവ ഗുരുതരമാണ്. വൈകിട്ടു നാലരയോടെയാണ് സംഭവം.

വഴിയില്‍ നിന്ന തീര്‍ഥാടകനെ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് മറിഞ്ഞത്. സംഭവ സ്ഥലത്തുവച്ചു തന്നെ ഒരാള്‍ മരിച്ചു. പരുക്കേറ്റവരെ എരുമേലി ആശുപത്രിയിലേക്ക് കൊണ്ടുപോയി.മരിച്ചയാളിനെ തിരിച്ചറിഞ്ഞിട്ടില്ല.

പ്ലാപ്പള്ളിയില്‍ നിന്ന് താലാപ്പള്ളിയിലേക്കുള്ള റോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തീര്‍ഥാടകര്‍ ഭക്ഷണത്തിനായി വാഹനം നിര്‍ത്തി കടയിലേക്കു കയറുന്ന ഭാഗത്താണ് അപകടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT