കെ രാധാകൃഷ്ണന്‍  ഫെയ്‌സ്ബുക്ക്
Kerala

മന്ത്രി കെ രാധാകൃഷ്ണന് ആകെ ആസ്തി 3.57 ലക്ഷം; കൈവശം 10,000 രൂപ

മന്ത്രിയെന്ന നിലയിലുള്ള ശമ്പളവും അലവൻസും ഉൾപ്പെടെയാണ് ഈ വരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ആലത്തൂർ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായ മന്ത്രി കെ രാധാകൃഷ്ണന് ആകെ ആസ്തി 3.57 ലക്ഷം രൂപ. മന്ത്രിയെന്ന നിലയിലുള്ള ശമ്പളവും അലവൻസും ഉൾപ്പെടെയാണ് ഈ വരുമാനം. 10,000 രൂപയാണ് ആകെ കൈവശമുള്ളത്. നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള ആസ്തി വിവരങ്ങളുടെ സത്യവാങ്മൂലത്തിലാണ് ഈ കണക്കുകൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എട്ട് ബാങ്കുകളിലായി 1,90,926 രൂപയാണ് കെ രാധാകൃഷ്ണന് നിക്ഷേപമുള്ളത്. 2,10,926 രൂപയാണ് കെ രാധാകൃഷ്ണന്റെ മൊത്തം ആസ്തിമൂല്യം. അമ്മ വടക്കേവളപ്പിൽ വീട്ടിൽ ചിന്നയ്ക്ക് നിക്ഷേപവും സ്വർണവുമുൾപ്പെടെ 93,711 രൂപയുടെ ആസ്തി മൂല്യമാണുള്ളത്. അമ്മയുടെ കൈവശം 1,000 രൂപയും 11 ഗ്രാമുള്ള സ്വർണമാലയും നാലുഗ്രാമിന്റെ സ്വർണക്കമ്മലുമുണ്ട്. അമ്മയ്ക്ക് ബാങ്കിൽ 2,711 രൂപയാണ് നിക്ഷേപം.

മലയാളം കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിൽ 10,000 രൂപ മൂല്യമുള്ള ഓഹരി രാധാകൃഷ്ണനുണ്ട്. സ്വന്തമായി വാഹനങ്ങളൊന്നുമില്ല. എട്ടുലക്ഷംരൂപ വിപണി വിലയുള്ള കാർഷികേതര ഭൂമിയും തോണൂർക്കരയിൽ 1,600 ചതുരശ്ര അടി വിസ്തീർണമുള്ള വീടും രാധാകൃഷ്ണനുണ്ട്. ഇതിന് 4,06,028 രൂപ ഭവനവായ്പയുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

മുട്ടയേക്കാൾ പ്രോട്ടീൻ അടങ്ങിയ സസ്യാഹാരങ്ങൾ

നേതൃത്വം അവഗണിച്ചു; എം രാഘവന്‍ സിപിഎമ്മില്‍ നിന്നും രാജിവച്ചു

ഭവാനിയായി കീർത്തി, രുദ്രയായി രാധിക ആപ്തെ; 'അക്ക' ഒടിടി റിലീസിനൊരുങ്ങുന്നു, ടീസർ പുറത്ത്

ന്യൂഡില്‍സ് കഴിച്ച് ഉറങ്ങാന്‍ കിടന്ന അഞ്ചംഗ കുടുംബം മരിച്ച നിലയില്‍, ഭക്ഷ്യ വിഷബാധയെന്ന് സംശയം