തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മന്ത്രി കെ രാജന്‍ 
Kerala

ഒരു രക്ഷയുമില്ല, ശരിക്കും അടിപൊളിയാണ് മന്ത്രി രാജന്‍; കുട്ടികളുടെ 'രാജാജി'; വിഡിയോ

പറഞ്ഞത് പോലെ വിഷുവിന് മുന്‍പ് തന്നെ ആ കുട്ടികള്‍ക്ക് മന്ത്രി അത് വാങ്ങി നല്‍കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടികള്‍ക്ക് നല്‍കിയ വാക്കുപാലിച്ച് മന്ത്രി കെ രാജന്‍. സ്ഥാനാര്‍ഥി പര്യടനത്തിനിടെ ചിറക്കുന്ന് എത്തിയപ്പോൾ രാജന് കുട്ടികള്‍ ഹൃദ്യമായ സ്വീകരണം ഒരുക്കിയിരുന്നു. ബക്കറ്റും കന്നാസും ക്യാനുകളും ഉപയോഗിച്ച്, ബാന്‍ഡ് മേളത്തെ അനുസ്മരിപ്പിക്കും വിധം മനോഹരമായ താളത്തില്‍ കൊട്ടിപ്പാടിയാണ് അവര്‍ മന്ത്രിയെ സ്വീകരിച്ചത്. ഇതുകണ്ടപ്പോള്‍ തന്നെ വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കുമെന്ന് മന്ത്രി വാക്ക് നല്‍കിയിരുന്നു. പറഞ്ഞത് പോലെ വിഷുവിന് മുന്‍പ് തന്നെ ആ കുട്ടികള്‍ക്ക് മന്ത്രി അത് വാങ്ങി നല്‍കുകയും ചെയ്തു.

സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ എടപ്പലച്ചിറക്കുന്ന് ഉന്നതിയിലെത്തിയപ്പോഴാണ് കുട്ടികള്‍ ഹൃദ്യമായ സ്വീകരണം മന്ത്രിയ്ക്ക് വേണ്ടി ഒരുക്കിയത്. ബക്കറ്റും കന്നാസും ക്യാനുകളും ഉപയോഗിച്ച്, ബാന്‍ഡ് മേളത്തെ അനുസ്മരിപ്പിക്കും വിധം അവര്‍ കൊട്ടിപ്പാടി്. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ മന്ത്രിയെ സ്വീകരിച്ചുകൊണ്ടുപോകുന്ന വിഡിയോ മന്ത്രി തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ അത് വൈറലായിരുന്നു. ‘കുഞ്ഞു കൈകളുടെ താളത്തിൽ ഉയർന്നത് ഒരു സ്വീകരണം മാത്രമല്ല. ചിരിയിലും സന്തോഷത്തിലും മുഴങ്ങിയത് നല്ല നാളെയെ പ്രതീക്ഷിക്കുന്ന ഹൃദയങ്ങളുടെ കേളികൊട്ടാണ്. എടപ്പലച്ചിറക്കുന്ന് ഉന്നതിയിലെ കുട്ടികളോടൊപ്പം..’ – വിഡിയോയ്ക്കൊപ്പം മന്ത്രി അന്ന് കുറിച്ചു

ഇവര്‍ നാളെ അറിയപ്പെടുക താള കലാകാരന്‍മാര്‍ എന്നനിലയിലായിരിക്കുമെന്ന് വാദ്യോപകരണങ്ങള്‍ നല്‍കിയ ശേഷം മന്ത്രി കെ രാജന്‍ പറഞ്ഞു. അന്ന് കുട്ടികള്‍ ബക്കറ്റിലും ബോട്ടിലിലുമായി കൊട്ടിയത് അതിഗംഭീരമായിരുന്നു. വല്ലഭനും പുല്ലും ആയുധം എന്നു പറഞ്ഞതുപോലെയായിരുന്നു അത്. അത്രമേല്‍ ഗംഭീരമായിരുന്നു. അന്നുതന്നെ അവര്‍ക്ക് വിഷുവിന് മുന്‍പായി വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കുമെന്ന് വാക്കുകൊടുത്തിരുന്നു. അത് വാങ്ങിനല്‍കിയതായും മന്ത്രി പറഞ്ഞു. പുതുതായി കിട്ടിയ വാദ്യോപകരണങ്ങളില്‍ കുട്ടികള്‍ വലിയ സന്തോഷത്തോടെ താളം കൊട്ടുനിന്നത് ഏറെ നേരം കണ്ടുനിന്ന ശേഷമാണ് മന്ത്രി സ്ഥലത്തുനിന്ന് മടങ്ങിയത്.

കെ രാജന്റെ സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ ചൂരല്‍മല നിവാസികളും മന്ത്രിയെ കാണാനെത്തിയിരുന്നു. ദുരന്തസമയത്ത് തങ്ങള്‍ക്കൊപ്പം നിന്നതിന്റെ അനുഭവത്തിലാണ് തിരിക്കുപിടിച്ച സമയത്തും മന്ത്രിയെ കാണാനെത്തിയതെന്നായിരുന്നു അവരുടെ പ്രതികരണം

Minister K Rajan fulfills promise made to children during election campaign

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

കാട്ടാന ശല്യം രൂക്ഷം; മൂന്നാറിൽ പച്ചക്കറി കൃഷി പ്രതിസന്ധിയിൽ

SCROLL FOR NEXT