വിദേശയാത്രയില്‍ ഭാര്യക്കൊപ്പം ഒജെ ജനീഷ്‌ 
Kerala

'തന്ത വൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ല; മന്ത്രിമാര്‍ക്ക് സ്വകാര്യനിമിഷങ്ങള്‍ പാടില്ലേ?'; വിദേശയാത്ര വിവാദത്തില്‍ മന്ത്രി ഒജെ ജനീഷ്

'സര്‍ക്കാരിന് ചീത്തപ്പേരില്ലാത്ത രീതിയില്‍, പൗരന്റെ നികുതി പണം നഷ്ടമാകാത്ത രീതിയില്‍ ഇടയ്‌ക്കൊക്കെ ചെറിയ യാത്ര പോകും'- ഒജെ ജനീഷ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊല്ലം: വിദേശയാത്ര വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി ഒജെ ജനീഷ്. സ്വന്തം ചെലവിലാണ് താന്‍ വിദേശയാത്ര നടത്തിയതെന്നും അത് വിവാദമാക്കേണ്ടതില്ലെന്നും കായിക മന്ത്രി പറഞ്ഞു. പ്രതിപക്ഷം പോയതുപോലെയല്ല ഞങ്ങള്‍ പോയത്. മന്ത്രിമാര്‍ക്ക് സ്വകാര്യ നിമിഷങ്ങള്‍ പാടില്ലേ എന്ന് ചോദിച്ച അദ്ദേഹം, തനിക്ക് 37 വയസ്സ് മാത്രമാണ് പ്രായമെന്നും തന്തവൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

'പ്രതിപക്ഷം പോയതുപോലെയല്ല ഞങ്ങളുടെ യാത്ര. അതുകൊണ്ടായിരിക്കാം വിമര്‍ശനം. പ്രതിപക്ഷം പോയതുകണ്ടിട്ടില്ലേ?. ഭാര്യയും മകളും മകളുടെ മകളുമായിട്ടുള്ള പോക്കുപോലെയായിരുന്നില്ല ഞങ്ങളുടേത്. ഞാന്‍ രണ്ട് യാത്ര നടത്തി. എന്റെ വയസ്സ് 37 ആണ്. തന്തവൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ ചെറിയ യാത്ര നടത്തും. സര്‍ക്കാരിന് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍, എന്റെ ചുമതലകളില്‍ പോരായ്മ വരാത്ത രീതിയില്‍, സര്‍ക്കാരിന് ചീത്തപ്പേരില്ലാത്ത രീതിയില്‍, പൗരന്റെ നികുതി പണം നഷ്ടമാകാത്ത രീതിയില്‍ ഇടയ്‌ക്കൊക്കെ ചെറിയ യാത്ര പോകും'- ഒജെ ജനീഷ് പറഞ്ഞു.

കുടുംബത്തോടൊപ്പം ഒമാനിലേക്കായിരുന്നു മന്ത്രി ഒജെ ജനീഷിന്റെ സന്ദര്‍ശനം. രമേശ് ചെന്നിത്തല, പിസി വിഷ്ണുനാഥ്, കെഎം ഷാജി തുടങ്ങിയ മറ്റ് മന്ത്രിമാരും സമീപ ദിവസങ്ങളില്‍ വിദേശയാത്ര നടത്തിയിരുന്നു. രമേശ് ചെന്നിത്തലയുടെ കുടുംബസമേതമുള്ള അമേരിക്കന്‍ യാത്ര സ്വകാര്യ ആവശ്യത്തിനായിരുന്നു. ഔദ്യോഗിക കാര്യത്തിനായിരുന്നു പിസി വിഷ്ണുനാഥിന്റെ യുഎഇ യാത്ര.

Minister OJ Janeesh Responds to Foreign Tour Controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി സുചിക തരിയാൽ; ഏഷ്യൻ ഗെയിംസ് മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ

ആപ്പിളില്‍ വീണ്ടും പിരിച്ചുവിടല്‍; രണ്ടുമാസത്തിനിടെ രണ്ടാം തവണ

'മുസ്‌ലിം പെണ്ണിന് പഠിക്കാനും വസ്ത്രം ധരിക്കാനും സമൂഹത്തോട് നിരന്തരം കലഹിക്കേണ്ടി വന്നു': സ്വന്തം അനുഭവങ്ങൾ പങ്കുവെച്ച് ഷാഹിറ എടക്കാട്

കാണാതായ പൂച്ചയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് 26 ലക്ഷം രൂപ, വൈറലായി റെക്‌സിന്റെ ചിത്രങ്ങള്‍

'ആ രംഗത്തില്‍ പാര്‍വതി ശരിക്കും കൂജ കൊണ്ട് തലയ്ക്ക് അടിച്ചു'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ രംഗത്തെക്കുറിച്ച് ദിനേശ് പ്രഭാകര്‍