കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാന്‍ ബിജെപി. സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം വാഗ്ദാനം ചെയ്ത് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയതിന് പിന്നാലെയാണ് രാജ് നാഥ് സിങും ഇക്കാര്യം പരാമര്‍ശിക്കുന്നത്. എറണാകുളം പറവൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ നിര്‍ണായകമായ പ്രഖ്യാപനം.
അയ്യപ്പനെ മറയാക്കി സ്വര്‍ണം കട്ടെടുത്ത ഒരു സര്‍ക്കാരുണ്ട് ഇവിടെ. യേശുവിനെ 30 വെള്ളികാശിന് വേണ്ടി ഒറ്റിക്കൊടുത്ത യൂദാസിനെപ്പോലെയാണ് അത് പ്രവര്‍ത്തിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവം സുരക്ഷിതനല്ല. കുറച്ച് സ്വര്‍ണത്തിന് വേണ്ടി എല്‍ഡിഎഫ് അയ്യപ്പനെ ഒറ്റി. എല്‍ഡിഎഫ് സ്വര്‍ണം മോഷ്ടിച്ചപ്പോള്‍ യുഡിഎഫ് വില്‍ക്കാന്‍ സഹായിച്ചു. സ്വര്‍ണം കട്ടവര്‍ക്കൊപ്പം ഉന്നത കോണ്‍ഗ്രസ് നേതാവ് നില്‍ക്കുന്ന ചിത്രം പുറത്തുവന്നെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. സോണിയാ ഗാന്ധിയെ ഉന്നമിട്ടാണ് പ്രതിരോധ മന്ത്രി ഈ പരാമര്‍ശം.
എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും കൈയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ബിജെപി മാത്രമേയുള്ളൂ. എല്‍ഡിഎഫും യുഡിഎഫും ഈ സംഘടനകളുമായി സഹവസിക്കുന്നവരാണ് എന്നും രാജ്നാഥ് സിങ് കുറ്റപ്പെടുത്തി. മാറ്റത്തിന്റെ തുടക്കം തൃശൂരുണ്ടായി അതിന്റെ തുടര്‍ച്ചയ്ക്കുള്ള അവസരമിതാണെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates