മന്ത്രി ശിവന്‍കുട്ടി കുട്ടികള്‍ക്കൊപ്പം ഓണസദ്യ കഴിക്കുന്നു/ ഫെയ്‌സ്ബുക്ക്‌ 
Kerala

കുരുന്നുകള്‍ക്കൊപ്പം ഓണസദ്യ കഴിച്ച് 'മന്ത്രിയപ്പൂപ്പന്‍'

മുള്ളറംകോട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് മന്ത്രി ഓണസദ്യയുണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുട്ടികളുടെ ക്ഷണം സ്വീകരിച്ച് സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം മുള്ളറംകോട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് മന്ത്രി ഓണസദ്യയുണ്ടത്. 

ക്ഷണം സ്വീകരിച്ച് സ്‌കൂളില്‍ മന്ത്രിയെത്തിയപ്പോള്‍ കൗതുകത്തോടെ കുട്ടികൾ ഓടിച്ചെന്നു. മതിയാവോളം ഫോട്ടോയെടുത്തു.  മന്ത്രിക്ക് സമ്മാനങ്ങള്‍ നല്‍കാനും കുട്ടികള്‍ മറന്നില്ല. ഒ എസ് അംബിക എംഎല്‍എ ഉള്‍പ്പെടെയുള്ളവരും ഓണാഘോഷത്തിന് സ്‌കൂളില്‍ എത്തിയിരുന്നു

ഓണത്തിന് തങ്ങളോടൊപ്പം ഇരുന്ന് സദ്യ കഴിക്കാന്‍ മുള്ളറംകോട് എല്‍പി സ്‌കൂളിലെ 85 രണ്ടാം ക്ലാസ്സുകാര്‍ ചേര്‍ന്നാണ് മന്ത്രി ശിവന്‍കുട്ടിക്ക് കത്തെഴുതിയത്. കൂട്ടുകാര്‍ക്കെല്ലാം വേണ്ടി മീനാക്ഷിയാണ് മന്ത്രിയപ്പൂപ്പനെ  ഓണസദ്യയ്ക്ക് ക്ഷണിച്ച് കത്തെഴുതിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT