Minister V Sivankutty 
Kerala

'ഒന്നും അറിയില്ല'; പിഎം ശ്രീ പദ്ധതി മരവിപ്പിക്കുമോ എന്ന ചോദ്യത്തില്‍ മന്ത്രി ശിവന്‍കുട്ടി

ഒപ്പിട്ടതില്‍ നിന്നും പിന്മാറാന്‍ കഴിയുമോ എന്ന ചോദ്യത്തിനും 'അറിയില്ല' എന്നായിരുന്നു മന്ത്രിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കുമോ എന്നൊന്നും അറിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അതേപ്പറ്റി ഒന്നും ഞാന്‍ മനസ്സിലാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെപ്പറ്റി അറിയില്ലെന്നും മന്ത്രി ശിവന്‍കുട്ടി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഒപ്പിട്ടതില്‍ നിന്നും പിന്മാറാന്‍ കഴിയുമോ എന്ന ചോദ്യത്തിനും അറിയില്ല എന്നായിരുന്നു മറുപടി.

അപ്പോള്‍ ഒന്നും അറിയാതെയാണോ എംഒയുവില്‍ ഒപ്പിട്ടതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്, അങ്ങനെയൊക്കെ ചോദിച്ചാലൊന്നും താന്‍ ഒന്നും പറയാന്‍ പോകുന്നില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അങ്ങനെ വിശ്വസിക്കുന്നെങ്കില്‍ വിശ്വസിച്ചോളൂ എന്നും മന്ത്രി പറഞ്ഞു.

എല്‍ഡിഎഫിന്റെ ഉന്നത നേതാക്കളും മുഖ്യമന്ത്രിയും അടക്കം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തില്‍, താന്‍ എന്തെങ്കിലും പറയുമെന്ന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് മന്ത്രി ശിവന്‍കുട്ടി ചോദിച്ചു. അക്കാര്യം അവര്‍ പറയട്ടെ. അങ്ങനെയൊന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടെന്നും മന്ത്രി പറഞ്ഞു.

സിപിഎമ്മും സിപിഐയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെ, പിഎം ശ്രീ പദ്ധതിയില്‍ സമവായ സാധ്യത തെളിഞ്ഞത്. സിപിഐയുടെ എതിര്‍പ്പ് കണക്കിലെടുത്ത് പദ്ധതി തല്‍ക്കാലം മരവിപ്പിക്കാമെന്ന് സിപിഎം നേതൃത്വം തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കും. പദ്ധതി വിലയിരുത്താനായി ഉപസമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Education Minister V Sivankutty says he doesn't know whether the PM Shri scheme will be frozen.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

SCROLL FOR NEXT