സിവി ബിജു 
Kerala

മന്ത്രി വി അബ്ദുറഹിമാന്റെ സ്റ്റാഫ് അംഗം ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹിമാന്റെ സ്റ്റാഫ് അംഗം ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍. മന്ത്രിയുടെ ഓഫിസ് അറ്റന്‍ഡര്‍ സിവി ബിജുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വയനാട് സ്വദേശിയായ ബിജു ഹരിഹര്‍ നഗര്‍ ക്വാര്‍ട്ടേഴ്‌സിലാണ് ഇയാള്‍ താമസിച്ചിരുന്നത്. മരണകാരണം വ്യക്തമായിട്ടില്ല.

ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയും ബിജുവിനൊപ്പം താമസിച്ചിരുന്നു. കഴിഞ്ഞ ദിവസം ഭാര്യ നാട്ടിലേക്ക് പോയതായാണ് വിവരം. ഇന്ന് ഓഫീസിലെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മ്യൂസിയം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി മുറി തള്ളി തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

staff member of Minister v abdurahiman, Biju, found dead in his quarters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT