Sunny Joseph 
Kerala

എംഎല്‍എമാരുടെ ശമ്പളം കൂട്ടും; ചെലവ് കണക്കിലെടുത്ത് തീരുമാനമെന്ന് സണ്ണി ജോസഫ്

മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: നിലവിലെ ശമ്പളവും ആനുകൂല്യവും മണ്ഡലത്തിലെ ചെലവുകള്‍ക്ക് തികയുന്നില്ലെന്ന എംഎല്‍എമാരുടെ പരിഭവത്തിന് പരിഹാരമാകുന്നു. എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാരുടെ ചെലവ് കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018ലാണ് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും പുതുക്കിയത്. ശമ്പളപരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍ കമ്മിഷന്‍ 30-35 ശതമാനംവരെ വര്‍ധന ശുപാര്‍ശചെയ്തിരുന്നു.

Minister Sunny Joseph Announces Salary Hike for MLAs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂർ റെയിൻബോ ഫ്ളാറ്റിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

'അടുത്ത സൂപ്പര്‍ സ്റ്റാര്‍, ദാ... അവിടെ നില്‍പ്പുണ്ട്'! വൈഭവ് സൂര്യവംശിയെ ചൂണ്ടി ഇതിഹാസം

കരുതലിന്റെ പുതുയുഗം; വയോജന ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍; സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം 80,000 പേര്‍

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരിക്ക് സസ്‌പെന്‍ഷന്‍