തൃശൂർ: പ്രാദേശിക വികസന വിഷയങ്ങൾ ജനങ്ങൾ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്കു മുന്നിൽ അവതരിപ്പിച്ചു. സുരേഷ് ഗോപിയുടെ കലുങ്ക് സൗഹാർദ്ദ വികസന സംവാദത്തിലാണ് വിഷയങ്ങൾ ചർച്ചയായത്. വെള്ളപ്പൊക്കം മുതൽ കുടിവെള്ള പ്രശ്നം വരെ വികസന സംവാദത്തിൽ ചർച്ചയായി. കലുങ്ക് സൗഹാർദ്ദ വികസന സംവാദം ആദ്യം നടന്നത് പുള്ള് മേഖലയിലാണ്.
തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്ക വിഷയവും കുടിവെള്ള പ്രശ്നങ്ങളും കേന്ദ്ര മന്ത്രിക്ക് മുന്നിൽ നാട്ടുകാർ അവതരിപ്പിച്ചു. വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി പ്രത്യേക പഠന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു സുരേഷ് ഗോപി പറഞ്ഞു. കമാൻഡോ മുഖം ബണ്ട് അടക്കമുള്ള വിഷയങ്ങളിൽ ക്രിയാത്മകമായുള്ള ഇടപെടൽ ഉണ്ടാകുമെന്നും ജനങ്ങൾക്ക് കേന്ദ്രമന്ത്രി ഉറപ്പ് നൽകി.
ചെമ്മാപ്പിള്ളിയിൽ നടന്ന രണ്ടാമത്തെ സൗഹാർദ്ദ സംവാദ സദസിൽ കേന്ദ്ര മന്ത്രിക്കൊപ്പം വേദി പങ്കിട്ടത് സംവിധായകൻ സത്യൻ അന്തിക്കാട്. ജാതിമത പക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവർക്കും അവരവരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ സുരേഷ് ഗോപി ഒരുക്കിയ വേദി പുതുചരിത്രം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരുടേയും എംപിയാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ, ബിജെപി സംസ്ഥാന സെക്രട്ടറി എംവി ഗോപകുമാർ, ബിജെപി എറണാകുളം മേഖലാ പ്രസിഡന്റ് എ നാഗേഷ്, മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ബിജെപി തൃശൂർ സിറ്റി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെആർ ഹരി, പികെ ബാബു പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates