Vellappally Natesan 
Kerala

'ഇങ്ങനെ ഒരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല; വെള്ളാപ്പള്ളി പകരക്കാരനില്ലാത്ത അമരക്കാരന്‍'

കുത്തഴിഞ്ഞ ഒരു പുസ്തകം കുത്തിക്കെട്ടി എല്ലാവര്‍ക്കും വായിക്കാന്‍ കഴിയുന്ന പുസ്തമാക്കി മാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി വിഎന്‍ വാസസവന്‍. പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി. കുത്തഴിഞ്ഞ ഒരു പുസ്തകം കുത്തിക്കെട്ടി എല്ലാവര്‍ക്കും വായിക്കാന്‍ കഴിയുന്ന പുസ്തമാക്കി മാറ്റി. ഇങ്ങനെ ഒരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ലെന്ന് വിഎന്‍ വാസവന്‍ പറഞ്ഞു.

തുടര്‍ച്ചയായി മുന്ന് പതിറ്റാണ്ടുകളോളം ഒരു സംഘടനയെ നയിച്ച് ചോദ്യം ചെയ്യാനാകാത്ത സംഘിയായി മുന്നോട്ട് പോകാന്‍ കഴിഞ്ഞ വ്യക്തിയാണ് വെള്ളാപ്പള്ളിയാണെന്നും വാസവന്‍ പറഞ്ഞു. എസ്എന്‍ഡിപി ശിവഗിരി യുണിയന്‍ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെള്ളാപ്പള്ളി നടേശന് നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നേരത്തെയും വെള്ളാപ്പള്ളിയെ വാനോളം പ്രശംസിച്ച് വാസവന്‍ രംഗത്തുവന്നിരുന്നു. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ നിര്‍ഭയം നിലപാട് പറയുന്ന ആളാണ് വെള്ളാപ്പള്ളിയെന്നും വിശ്രമ ജീവിതം നയിക്കേണ്ട കാലഘട്ടത്തില്‍ ഊര്‍ജസലനായി ചരിത്രം സൃഷ്ടിക്കുന്നയാളാണ് അദ്ദേഹമെന്നും വിഎന്‍ വാസവന്‍ പറഞ്ഞിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും സമൂദായംഗങ്ങളില്‍ ഓടിയെത്തും. മൂന്ന് പതിറ്റാണ്ടിലേറെക്കാലം സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി അനസ്യൂതം യാത്ര തുടരുകയാണ് വെള്ളാപ്പള്ളി. അദ്ദേഹത്തിന്റെ ജനറല്‍ സെക്രട്ടറി പദത്തിന് സവിശേഷങ്ങളായ ചില രൂപങ്ങളുണ്ട്. അത് തിരിച്ചറിയണമെന്നും വിഎന്‍ വാസവന്‍ പറഞ്ഞിരുന്നു.

Minister VN Vasavan praised SNDP Yogam General Secretary Vellappally Natesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളറാക്കി കലാശക്കൊട്ട്, ആവേശം കൊടുമുടിയില്‍; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാള്‍ 7 ജില്ലകളില്‍ വിധിയെഴുത്ത്

വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ പൊലീസ്

14 വർഷത്തിലേറെയായി അത്താഴം കഴിച്ചിട്ടില്ല, ശരീരം മെലിയാൻ മുത്തച്ഛന്റെ റൂൾ; ഫിറ്റ്നസ് സീക്രട്ട് വെളിപ്പെടുത്തി മനോജ് ബാജ്പേയ്

ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇക്കാര്യം ചെയ്തില്ലേ?, ഇനി ദിവസങ്ങൾ മാത്രം; പാൻകാർഡ് പ്രവർത്തനരഹിതമാകും

SCROLL FOR NEXT