അരുൺ, അഖിൽ 
Kerala

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; യുവതിയേയും സുഹൃത്തിനേയും സ്കൂട്ടറിൽ പിന്തുടർന്ന് ആക്രമിച്ചു, അറസ്റ്റ്

കൊല്ലം കരുനാ​ഗപ്പള്ളിയിലാണ് സംഭവമുണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: യുവതിയെയും സുഹൃത്തിനെയും സ്കൂട്ടറിൽ പിന്തുടർന്ന് ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. അരുൺ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഒളിവിൽ പോയ മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്. കൊല്ലം കരുനാ​ഗപ്പള്ളിയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയും സുഹൃത്തുമാണ് ആക്രമണത്തിന് ഇരയായത്. സ്കൂട്ടറിൽ എത്തിയ മൂവർ സംഘം ഇവരെ അസഭ്യം പറഞ്ഞു. ഇത് യുവതി ചോദ്യം ചെയ്തതോടെ പ്രകോപിതരായ യുവാക്കൾ ബൈക്കിനെ പിന്തുടർന്നു. സ്കൂട്ടർ ബൈക്കിന് കുറുകെയിട്ട് യുവതിയെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മർദ്ദന ശേഷം പ്രതികൾ സ്കൂട്ടറിൽ രക്ഷപെട്ടു. യുവതി നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മൂന്നാമനായി തെരച്ചിൽ തുടരുകയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT