ആലപ്പുഴ; പതിനേഴുവര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ ഏഴുവയസുകാരൻ രാഹുലിന്റെ അച്ഛൻ ആത്മഹത്യ ചെയ്ത നിലയിൽ. ആലപ്പുഴ നഗരസഭ പൂന്തോപ്പ് വാര്‍ഡില്‍ രാഹുല്‍നിവാസില്‍ എ.ആര്‍. രാജു (55) ആണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രാഹുലിനെ കാണാതായി 17 വർഷം തികഞ്ഞ് ദിവസങ്ങൾക്കുശേഷമാണ് മരണം.
ഞായറാഴ്ച രാത്രി എട്ടരയോടെയാണു സംഭവമുണ്ടായത്. ഭാര്യ മിനി ജോലിക്കും മകൾ ശിവാനി മുത്തശ്ശിയോടൊപ്പം ബന്ധുവീട്ടിലുമായിരുന്നു. താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് രാജു ഭാര്യയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മിനി അയൽക്കാരെ വിവരം അറിയിച്ചുവെങ്കിലും ഇവർ എത്തിയപ്പോഴേക്കും രാജു തൂങ്ങിമരിച്ചിരുന്നു.
രാജു ഞായറാഴ്ച ജോലിക്കായുള്ള അഭിമുഖത്തിന് എറണാകുളത്തിനു പോയിരുന്നെന്നും വൈകീട്ടാണ് തിരികെയെത്തിയതെന്നും സമീപവാസികള്‍ പറഞ്ഞു. 2005 മേയ് 18-നാണ് വീടിനു സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ രാഹുലിനെ കാണാതാകുന്നത്. ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല. രാഹുലിന്റെ മുത്തച്ഛന്‍ ശിവരാമപണിക്കരുടെ പരാതിയെ തുടര്‍ന്ന് 2009 ൽ എറണാകുളം സി ജെ എം കോടതി കേസ് സിബിഐക്ക് വിട്ടു. എന്നാൽ സിബിഐക്കും കേസിൽ ഒന്നും കണ്ടെത്താനായില്ല.
സംഭവത്തെത്തുടര്‍ന്ന് ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയ രാജു പിന്നീട് ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്‍സ്യൂമര്‍ ഫെഡ് നീതി സ്റ്റോര്‍ ജീവനക്കാരിയാണ് ഭാര്യ മിനി. മകള്‍ ശിവാനി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates