കാണാതായ കുട്ടികളുടെ സിസിടിവി ദൃശ്യം 
Kerala

തിരുവനന്തപുരത്ത് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി; സ്‌കൂള്‍ മുടക്കി പോയത് കന്യകുമാരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ത്ഥികളെ പുലര്‍ച്ചയോടെ കണ്ടെത്തി. സ്‌കൂളിലേക്ക് പോയ വട്ടപ്പാറ സ്വദേശികളായ മൂന്ന് ആണ്‍കുട്ടികളെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായതായി പരാതി ലഭിച്ചത്. വട്ടപ്പാറ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ സിദ്ധാര്‍ത്ഥ് (13), ആദിത്യന്‍ (13), രഞ്ജിത്ത് എന്നിവരെയാണ് കാണാതായത്.

രാവിലെ സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥികള്‍ രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതോടെ കുട്ടികളുടെ കുടുംബം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ എത്തിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍  സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തങ്ങള്‍ കന്യകുമാരിയിലുണ്ടെന്ന വിവരം ഇവര്‍ വീട്ടില്‍ വിളിച്ച് പറഞ്ഞത്. പിന്നീട് പൊലീസ് എത്തി ഇവരെ തിരികെ കൊണ്ടുവരികയായിരുന്നു. ഇവരെ ഉടന്‍ തിരുവനന്തപുരത്ത് എത്തിക്കും.

സ്‌കൂളിലെ ചില പ്രശ്‌നങ്ങളുടെ പേരില്‍ അധ്യാപകര്‍ ഇവരെ വഴക്കുപറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളോട് രക്ഷിതാക്കളെ വിളിച്ചുകൊണ്ട് വരണമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് അന്നേ ദിവസം ഇവര്‍ സ്‌കൂളില്‍ എത്താതെ കന്യകുമാരിയില്‍ എത്തിയത്. വീട്ടില്‍ നിന്ന് സ്‌കൂള്‍ യൂണിഫോമില്‍ ഇറങ്ങി, ബാഗില്‍ കരുതിയിരുന്ന വസ്ത്രം വഴിയില്‍ വെച്ച് മാറി നെടുമങ്ങാട് നിന്ന് ബസ് കയറി കന്യാകുമാരിയില്‍ എത്തുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT