കൃഷ്ണദേവ് missing youth 
Kerala

പേട്ടയിൽ നിന്ന് കാണാതായി; 19കാരന്റെ മൃത​ദേഹം ചമ്പക്കര കായലിൽ

ശനിയാഴ്ചയാണ് യുവാവിനെ കാണാതായത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കഴിഞ്ഞ ദിവസം പേട്ടയിൽ നിന്നു കാണാതായ യുവാവിന്റെ മൃത​ദേഹം തിങ്കളാഴ്ച ചമ്പക്കര കായലിൽ കണ്ടെത്തി. എടയ്ക്കാട്ടുവയൽ തൊട്ടൂർ പനച്ചിക്കുഴിയിൽ സനീഷിന്റേയും രേഷ്മയുടേയും മകൻ കൃഷ്ണദേവ് (19) നെയാണ് ചമ്പക്കര കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ചയാണ് കൃഷ്ണദേവിനെ കാണാതായത്.

പേപ്പതിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കൃഷ്ണദേവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ മുളന്തുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം കായലിൽ കണ്ടെത്തിയത്.

മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനു ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് എടയ്ക്കാട്ടുവയൽ പൊതുശ്മശാനത്തിൽ സംസ്കരിക്കും.

missing youth: The body of a young man who went missing from Pettah the previous day was found in Champakkara Lake on Monday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

ശബരിമല സ്വർണക്കൊള്ള : ഇസിഐആർ രജിസ്റ്റർ ചെയ്ത് ഇഡി; കള്ളപ്പണം തടയൽ നിയമപ്രകാരം കേസ്

പ്രസാർ ഭാരതിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആകാം; കേരളത്തിലും ഒഴിവ്

കോർട്ടിസോൾ അത്ര ക്രൂരനല്ല, സ്ട്രെസ് ഹോർമോണിനെ ഭയക്കുന്നതെന്തിന്

'എനിക്ക് അതേക്കുറിച്ച് ഒരുപാട് പറയാനുണ്ട്, പക്ഷേ ഇപ്പോഴല്ല'; ആരാധകരുടെ അതിക്രമത്തെക്കുറിച്ച് നിധി അ​​ഗർവാൾ

SCROLL FOR NEXT