M M Hasan file
Kerala

ശശി തരൂര്‍ ഒരു തുള്ളി വിയര്‍പ്പ് പൊഴിക്കാത്തയാള്‍, രാഷ്ട്രീയത്തില്‍ എത്തിയത് നെഹ്രു കുടുംബത്തിന്‍റെ ഔദാര്യത്തില്‍: എം എം ഹസന്‍

അഡ്വാനിയെ പുകഴ്ത്താന്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശശി തരൂര്‍ തലമറന്ന് എണ്ണ തേക്കുകയാണെന്ന് മുതിര്‍ന്ന നേതാവ് എം എം ഹസന്‍. നെഹ്രു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂര്‍ രാഷ്ട്രീയത്തിലേയ്ക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അഡ്വാനിയെ പുകഴ്ത്താന്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചു. രാജ്യത്തിനും സമൂഹത്തിനും വേണ്ടിയും ഒരു തുള്ളി വിയര്‍പ്പ് പൊഴിക്കാത്ത വ്യക്തിയാണ് തരൂര്‍ എന്നും ഹസന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നുകൊണ്ടാണ് നെഹ്‌റു കുടുംബത്തെ അവഹേളിച്ചത്.

മിനിമം മര്യാദ ഉണ്ടങ്കില്‍, വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് രാജി വെച്ചിട്ട് വേണമായിരുന്നു അങ്ങനെ പറയാന്‍. നെഹ്രുവിന്റെ ജന്മദിനം ആയതുകൊണ്ടാണ് താന്‍ ഇത്രയും പറഞ്ഞതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. നെഹ്റു സെന്റര്‍ നടത്തുന്ന നെഹ്റു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു എം എം ഹസ്സന്റെ പരാമര്‍ശം. ജി സുധാകരനാണ് അവാര്‍ഡ് നല്‍കുന്നത്.

M M Haasan slams Shashi Tharoor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രഭാ മണ്ഡലം, ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നു; ശബരിമലയില്‍ നടന്നത് വന്‍ കൊള്ളയെന്ന് എസ്‌ഐടി

ആഷസ്; കമ്മിന്‍സ് അഞ്ചാം ടെസ്റ്റിനും ഇല്ല, ഖവാജ തുടരും; ഓസീസ് ടീമിനെ പ്രഖ്യാപിച്ചു

കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ ജോലി നേടാം, ഒന്നര ലക്ഷം രൂപ ശമ്പളം

'ചില ക്ഷുദ്രജീവികള്‍ എന്‍എസ്എസിനെതിരെ, സ്വര്‍ണക്കവര്‍ച്ച കേസില്‍ രാഷ്ട്രീയലാക്കോടെയുള്ള പ്രചാരണം'

'ഞാനും നിവിനും വഴക്കിട്ടു, സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു; വേദനിപ്പിക്കുന്ന അനുഭവമായിരുന്നു'; സര്‍വ്വം മായയെക്കുറിച്ച് അഖില്‍ സത്യന്‍

SCROLL FOR NEXT