MM Hassan 
Kerala

'അഭിപ്രായങ്ങള്‍ പ്രസ് കോണ്‍ഫറന്‍സിലൂടെയല്ല പറയേണ്ടത്'; അടൂര്‍ പ്രകാശിനെ തള്ളി എംഎം ഹസന്‍

അടൂര്‍ പ്രകാശിന്റെ പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും എംഎം ഹസന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് എംഎം ഹസന്‍. 'അടൂര്‍ പ്രകാശ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പ്രസ് കോണ്‍ഫറന്‍സിലൂടെയാണ് പറഞ്ഞത്. അഭിപ്രായം പ്രസ് കോണ്‍ഫറന്‍സ് വഴിയല്ല പറയേണ്ടത്. പാര്‍ട്ടിക്ക് അകത്താണ്. ഉന്നയിച്ച വിഷയത്തില്‍ ഹൈക്കമാന്റ് പരിഹാരം ഉണ്ടാക്കുമെന്നും' ഹസന്‍‍ പറഞ്ഞു.

അടൂര്‍ പ്രകാശിന്റെ പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും എംഎം ഹസന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ഒരാള്‍ നിരന്തരം കുറ്റപ്പെടുത്തുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരാള്‍ ഉണ്ടെന്ന കെ മുരളീധരന്റെ പരാമര്‍ശത്തോടായിരുന്നു എംഎം ഹസന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ ഒരു ഭിന്നതയും ഇല്ല എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും എംഎം ഹസന്‍ പറഞ്ഞു.

ആണുങ്ങളുടെ സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിച്ചേനെ എന്ന കെ സുധാകരന്റെ പരാമര്‍ശം പൊതുവേദികളില്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും എംഎം ഹസന്‍ പറഞ്ഞു. ഈ സര്‍ക്കാരില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടല്ലോയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി വി ഡി സതീശനെ ഉള്‍പ്പെടെ ലക്ഷ്യം വെച്ചുള്ള അടൂര്‍ പ്രകാശിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് തലവേദനയായിരുന്നു. എന്നാല്‍ അടൂര്‍ പ്രകാശ് തുടര്‍ച്ചയായി ഉന്നയിച്ച വിമര്‍ശനങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.

MM Hassan criticizes Adoor Prakash’s public response

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴ കനക്കുന്നു, തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്; ആറിടത്ത് യെല്ലോ അലർട്ട്

യുവ വ്യവസായിയുടെ മരണം: ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ശ്രദ്ധ ദുബെ അറസ്റ്റില്‍

ഞാറയ്ക്കലില്‍ ഗുണ്ടാ ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് കുത്തേറ്റു, മൂന്നുപേര്‍ കസ്റ്റഡിയില്‍

സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രാജ്യത്തിന്റെ ശത്രുക്കളെ ചെറുത്തു തോല്‍പ്പിക്കണം: പ്രധാനമന്ത്രി

ടൈഗര്‍ ഷറോഫ് ആയിരുന്നില്ല യഥാര്‍ത്ഥ ലക്ഷ്യം, പദ്ധതിയിട്ടത് മറ്റൊരു പ്രമുഖനെ വധിക്കാന്‍; പുതിയ വെളിപ്പെടുത്തല്‍