'മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ തിരിഞ്ഞുനോക്കാത്തവര്‍, രാഹുല്‍ ഗാന്ധിയുടെ വിദേശയാത്ര വിവാദമാക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കാന്‍'

അഭിജീത് ദീപ്കെ സമരത്തില്‍ നിന്ന് പിന്മാറിയെന്നത് കള്ളപ്രചാരണമാണെന്നും എംഎ ബേബി പറഞ്ഞു
M.A. Baby stated that creating controversies regarding Rahul Gandhi's foreign visits is intended to spread confusion
എംഎ ബേബി
Edited By:
Updated on: 
1 min read

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വിദേശസന്ദര്‍ശനങ്ങളെക്കുറിച്ച് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം പരത്താനെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇന്ത്യയിലെ സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ വിദേശയാത്രകള്‍ നടത്തിയ ആളാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെന്നും അഭിജീത് ദീപ്കെ സമരത്തില്‍ നിന്ന് പിന്മാറിയെന്നത് കള്ളപ്രചാരണമാണെന്നും എംഎ ബേബി പറഞ്ഞു. ഡല്‍ഹിയിലെ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്തെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സമരത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന രീതിയില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വന്തം രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചതിലും കൂടുതല്‍ തവണ വിദേശരാജ്യങ്ങള്‍ ചുറ്റിക്കണ്ട വ്യക്തിയാണ് പ്രധാനമന്ത്രി മോദി. മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ അശാന്തിയില്‍ കത്തിയെരിഞ്ഞപ്പോള്‍ തിരിഞ്ഞുനോക്കാത്തവരാണ്, ഇപ്പോള്‍ അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളില്‍ സംശയവും ആശയക്കുഴപ്പവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏതൊരു കേസുകളിലും പെടാത്ത വിധത്തില്‍ ആജീവനാന്ത സംരക്ഷണമാണ് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കിയിരിക്കുന്നത്. രാജ്യത്തെ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും പോലും പദവിയിലിരിക്കുന്ന സമയത്തുമാത്രം ലഭിക്കുന്ന ഇളവുകളാണ് ഇവിടെ കമ്മീഷന് നല്‍കിയിരിക്കുന്നത്. സമരത്തില്‍ നിന്ന് സിപിഎം പിന്‍വാങ്ങുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ കള്ളമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇടതുപക്ഷവും സഖാക്കളും ശക്തമായ സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും മുന്‍ മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, വി.എസ് അച്ഛ്യുതാനന്ദന്‍ തുടങ്ങിവര്‍ സമരത്തിന്റെ ഭാഗമായിട്ടുണ്ടെന്നും എം.എ ബേബി പറഞ്ഞു.

M.A. Baby stated that creating controversies regarding Rahul Gandhi's foreign visits is intended to spread confusion
സൗദി നഗരങ്ങളുടെ സുരക്ഷ: ഹൂതി ആക്രമണങ്ങള്‍ക്ക് പ്രതിരോധം, ആകാശത്ത് ടൈഫൂണ്‍ ജെറ്റുകള്‍ വിന്യസിക്കാന്‍ യുകെ
M.A. Baby stated that creating controversies regarding Rahul Gandhi's foreign visits is intended to spread confusion
എഐ തട്ടിപ്പ്; മക്കളുടെ ശബ്ദത്തില്‍ വിളിച്ച് പണം ആവശ്യപ്പെടും, യുഎഇയില്‍ മുന്നറിയിപ്പ്
M.A. Baby stated that creating controversies regarding Rahul Gandhi's foreign visits is intended to spread confusion
ഭിന്നശേഷിക്കാര്‍ക്ക് സുഗമമായ യാത്ര; ദുബൈ വിമാനത്താവളത്തില്‍ നൂതന സാങ്കേതികവിദ്യ പരീക്ഷണം
Summary

CPM General Secretary M.A. Baby stated that creating controversies regarding Rahul Gandhi's foreign visits is intended to spread confusion among the public.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Minister OJ Janeesh Responds to Foreign Tour Controversy
ma baby
M A Baby
MA BABY and PINARAYI VIJAYAN
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com