M M Mani 
Kerala

'ഉണ്ട ചോറിന് നന്ദി വേണം, പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ കൈകാര്യം ചെയ്യും'; രാജേന്ദ്രനെതിരെ വെല്ലുവിളിയുമായി എംഎം മണി

'ആര്‍എസ്എസിലോ ബിജെപിയിലോ ഏത് പൂനയില്‍ പോയി ചേര്‍ന്നാലും കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒരു കോപ്പുമില്ല'

സമകാലിക മലയാളം ഡെസ്ക്

മൂന്നാർ : സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ വെല്ലുവിളിയുമായി മുന്‍മന്ത്രി എം എം മണി. എല്ലാക്കാലത്തും എംഎല്‍എയായി എസ് രാജേന്ദ്രനെ ചുമക്കാന്‍ സിപിഎമ്മിന് ആകില്ല. പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ട് പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ കൈകാര്യം ചെയ്യണമെന്നും മണി പറഞ്ഞു.

മൂന്നാറില്‍ നടന്ന സിപിഎം പൊതുപരിപാടിയിലായിരുന്നു രാജേന്ദ്രനെതിരെ മണിയുടെ വിമര്‍ശനം. രാജേന്ദ്രനെ ജില്ലാ പഞ്ചായത്തു പ്രസിഡന്റാക്കി. 15 വര്‍ഷം എംഎല്‍എയാക്കി. പിന്നെയും നിന്നാല്‍ തോല്‍ക്കും. ജനിച്ചപ്പോള്‍ മുതല്‍ ഇവനെ എംഎല്‍എയാക്കി ചുമക്കാനുള്ള ബാധ്യത ഞങ്ങള്‍ക്കുണ്ടോ?. ആണുങ്ങളെപ്പോലെ വര്‍ത്തമാനം പറഞ്ഞ് ശീലിക്കണം. എംഎം മണി പറഞ്ഞു.

ഞങ്ങള്‍ ക്ഷമിക്കുകയാണ്. ഞങ്ങള്‍ക്കറിയാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന്. മര്യാദയ്ക്കിരിക്കുന്നതാണ് നല്ലത്. ആര്‍എസ്എസിലോ ബിജെപിയിലോ ഏത് പൂനയില്‍ പോയി ചേര്‍ന്നാലും കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒരു കോപ്പുമില്ല. ഞങ്ങള്‍ അതിനെയെല്ലാം നേരിടും. ഞങ്ങള്‍ പറഞ്ഞാല്‍ വാക്കാ. ഉണ്ട ചോറിന് നന്ദി കാണിക്കണം.

ദീര്‍ഘകാലം പെണ്ണുമ്പിള്ളയ്ക്കും രാജേന്ദ്രനും പെന്‍ഷന്‍ വാങ്ങിച്ചിട്ട് ഞണ്ണാം. ഇതെല്ലാം മേടിച്ച് ഞണ്ണലും കഴിഞ്ഞിട്ട് പാര്‍ട്ടിയെ വെല്ലുവിളിക്കുക എന്നു പറഞ്ഞാല്‍ പിന്നെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങള്‍ അങ്ങ് പറഞ്ഞാല്‍ മതി. ഞങ്ങളതൊന്നും ഇഷ്ടപ്പെടുന്നില്ല, ചെയ്യുന്നില്ല. ഞങ്ങളിതൊക്കെ ക്ഷമിക്കുകയും സഹിക്കുകയുമാണ് എം എം മണി പറഞ്ഞു.

Former Minister MM Mani challenged to former MLA S Rajendran, who left CPM and joined BJP.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്ക് പത്മഭൂഷണ്‍

ഫുഡ് ക്രേവിങ്സ് തോന്നുമ്പോൾ ഉടൻ ജങ്ക് ഫുഡ്; പൊണ്ണത്തടിക്കൊപ്പം ഉത്കണ്ഠയും ഏറും

ബിഗ് ബാഷ് ലീഗ്: പെര്‍ത്ത് സ്‌കോച്ചേഴ്‌സിന് ആറാം കീരീടം

കരൾരോ​ഗ ലക്ഷണങ്ങൾ, നിങ്ങളുടെ കൈകൾക്ക് ചിലതു പറയാനുണ്ട്

യുഎഇയിൽ ജോലി ചെയ്യാൻ ഈ 12 പെർമിറ്റുകളിൽ ഒന്ന് വേണം, നിയമം കർശനമാക്കി മാനവവിഭവശേഷി മന്ത്രാലയം

SCROLL FOR NEXT