എംഎം മണി 
Kerala

'അടിച്ചാല്‍ തിരിച്ചടിക്കണം, അല്ലെങ്കില്‍ പ്രസ്ഥാനം കാണില്ല, താന്‍ അടക്കം നേരിട്ട് അടിച്ചിട്ടുണ്ട്'

അടികൊടുത്താലും ജനം കേള്‍ക്കുമ്പോള്‍ തിരിച്ചടിച്ചത് നന്നായി എന്നു പറയണമെന്നും ശാന്തന്‍പാറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എംഎം മണി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: അടിച്ചാല്‍ തിരിച്ചടിക്കണമെന്നും അല്ലെങ്കില്‍ പ്രസ്ഥാനം കാണില്ലെന്നും സിപിഎം നേതാവും മുന്‍മന്ത്രിയുമായ എംഎം മണി എംഎല്‍എ. അടികൊടുത്താലും ജനം കേള്‍ക്കുമ്പോള്‍ തിരിച്ചടിച്ചത് നന്നായി എന്നു പറയണമെന്നും ശാന്തന്‍പാറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എംഎം മണി പറഞ്ഞു.

ആളുകളെ നമ്മുടെ കൂടെ നിര്‍ത്താനാണ്. തിരിച്ചടിക്കുക.. ചെയ്തത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുക. അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ തല്ലു കൊണ്ട് ആരോഗ്യംപോകും. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ട് അടിച്ചിട്ടുണ്ട്. അല്ലാതെ സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. അടി കൊടുത്താലും ജനം കേള്‍ക്കുമ്പോള്‍ ശരി എന്നു പറയണം.

എംഎം മണിയുടെ വാക്കുകള്‍

'' അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നില്‍ക്കില്ല. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കുക, പ്രതിഷേധിക്കുക. പ്രതിഷേധിച്ചില്ലെങ്കില്‍ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ്. ആളുകളെ നമ്മുടെ കൂടെ നിര്‍ത്താനാണ്. തിരിച്ചടിക്കുക.. ചെയ്തത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുക. അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ തല്ലു കൊണ്ട് ആരോഗ്യംപോകും.

അടിച്ചാല്‍ തിരിച്ചടിക്കണം. ഇവിടെയിരിക്കുന്ന നേതാക്കള്‍ ഞാനടക്കം നേരിട്ട് അടിച്ചിട്ടുണ്ട്. അല്ലാതെ സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. അടി കൊടുത്താലും ജനം കേള്‍ക്കുമ്പോള്‍ ശരി എന്നു പറയണം. ശരിയായില്ല എന്നു ജനം പറഞ്ഞാല്‍ ശരിയായില്ല. ജനം ശരി എന്നു പറയുന്ന മാര്‍ഗം സ്വീകരിക്കണം. അല്ലെങ്കില്‍ പ്രസ്ഥാനം ദുര്‍ബലപ്പെടും.''എം.എം.മണി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT